11 August 2020

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; 11 ഇന കിറ്റ് ലഭിക്കുക സംസ്ഥാനത്തെ 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്
(VISION NEWS 11 August 2020)



ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2000 പാക്കിങ് കേന്ദ്രത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്.ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ കിറ്റിലുണ്ടാകും. സപ്ലൈകോ കേന്ദ്രത്തില്‍ പാക്ക് ചെയ്യുന്ന കിറ്റ് റേഷന്‍ കടവഴി വിതരണം ചെയ്യുന്നു. അന്ത്യോദയ വിഭാഗത്തിന് ആദ്യം. 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് പിന്നീട്. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ മഞ്ഞ കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. 19,20,22 തീയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. ഓണത്തിന് മുന്‍പ് നീല വെള്ള കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. ഓണച്ചന്ത എല്ലാ ജില്ലാ കേന്ദ്രത്തിലും ഓഗസ്റ്റ് 20 മുതല്‍ പത്ത് ദിവസത്തേക്ക് നടത്തും. ഇത് കൂടാതെ റേഷന്‍ കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ച മുന്‍ഗണന പട്ടികയില്‍ ഇല്ലാത്ത കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ വീതം സ്‌പെഷ്യല്‍ അരി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only