18 ഓഗസ്റ്റ് 2020

ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ (18-08-2020) ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ എട്ട് പേരുടെ ഫലം പോസിറ്റീവ്
(VISION NEWS 18 ഓഗസ്റ്റ് 2020)
ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ  (18-08-2020) ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ എട്ട് പേരുടെ ഫലം പോസിറ്റീവ്. പ്രൈമറി കോൺടാക്റ്റ് ലിസ്റ്റിലുള്ള  250 ന് മുകളിൽ ആളുകളുടെ സ്രവം പരിശോധന നടത്തിയിരുന്നു. 

പോസിറ്റിവായവർ വാർഡ് തിരിച്ചുള്ള കണക്ക്

വാർഡ്: 01. (1)
വാർഡ്: 06: (1)
വാർഡ്: 07: (1)
വാർഡ്: 12: (2)
വാർഡ്: 17: (1)
വാർഡ്: 19: (2)

ഇന്ന് രാവിലെ വാദിഹുദ വിദ്യാപോഷിണി സ്കൂളിൽ വെച്ചായിരുന്നു സ്രവം പരിശോധിച്ചത്. ഓമശ്ശേരി പഞ്ചായത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പും പഞ്ചായത്ത്‌ അധികൃതരും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only