കൊടുവള്ളി-കോവിഡ് രോഗികൾക്കും
സമ്പർക്കത്തിൽപ്പെട്ട് ക്വാറന്റയിനിൽ കഴിയുന്നവർക്കും സേവന സന്നദ്ധതയുമായി ആരാമ്പ്രം മില്ലത്ത് റിലീഫ് സെൽ ആംബുലൻസ് സേവന രംഗത്ത് ശ്രദ്ധേയമാവുന്നു
.കോവിഡ് മഹാമാരിയുടെ കാലത്ത് പല ആംബുലൻസുകളും സർവീസ് നിർത്തിവെക്കുമ്പോൾ ആരാമ്പ്രം മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് കീഴിലുള്ള ആംബുലൻസ് സർവീസ് രോഗികൾക്ക് സാന്ത്വനമേകുന്നു, കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വരെ ടെസ്റ്റിന് കൊണ്ടുപോകുന്നതും കോവിഡ് ഡിസ്ചാർജ് കേസുകൾ ഉൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട എല്ലാ സർവീസുകൾക്കും ഈ ആംബുലൻസ് 24 മണിക്കൂറും പ്രവർത്തന രംഗത്തുണ്ട്
എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തുകൊണ്ടാണ് സർവീസ് നടത്തി വരുന്നതെന്നതും ശ്രദ്ധേയമാണ്
പി.പി ഇ കിറ്റണിഞ്ഞ് ഡ്രൈവർമാരായ
റഷീദ് കീ മാരിയും, ജാഫർ അമ്പലക്കണ്ടിയും സേവന സന്നദ്ധയായി രംഗത്തുള്ളത് ആരാമ്പ്രത്തും പരിസര പ്രദേശങ്ങളിലുമുള്ള രോഗികൾക്ക് ഏറെ ആശ്വാസമേകുന്നു, ബിസിനസുകാരനായ കീമാരി റഷീദ്
കോവിഡ് ആരംഭകാലത്ത് ചൈനയിലായിരുന്നു. പിന്നീട് നാട്ടിലെത്തി ജില്ലയിൽ ആദ്യമായി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി യാ ണ് കോവിഡ് രോഗികൾക്ക് സാന്തന സന്നദ്ധ പ്രവർത്തനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്- മാത്രമല്ല
കണ്ടയ്ൻമെന്റ് സോണായ ആരാമ്പ്രം
ഭാഗത്ത് അണു നശീകരണ പ്രവർത്തന
രംഗത്തുംറഷീദ് നിറസാന്നിധ്യം തന്നെ
റിപോർട്: ബഷീർ ആരാമ്പ്രം
Post a comment