26 ഓഗസ്റ്റ് 2020

കൊവിഡ് 19: കണ്ടയ്ൻമെന്റ് സോൺ കൊടുവള്ളി സബ്‌രജിസ്ട്രാർ ഓഫീസ് തുറന്നിട്ട് ആഴ്ചകൾ പിന്നിടുന്നു : ഭവന നിർമ്മാണ അപേക്ഷകർ പ്രതിസന്ധിയിൽ
(VISION NEWS 26 ഓഗസ്റ്റ് 2020)


കൊടുവള്ളി-കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് കണ്ടെയ്മെന്‍റ് സോണില്‍ കഴിഞ്ഞ ജൂലായ്  28 ന് അടച്ച കൊടുവള്ളി സബ്ബ് രജിസ്താര്‍ ഓഫീസ് ഇത് വരെ യും തുറക്കാത്തത് ജനത്തിന് ദുരിതമായതായി പരാതി ഉയർന്നു,
കണ്ടയ്ൻമെന്റ് സോൺ പിൻവലിച്ചിട്ടില്ലെങ്കിലും കൊടുവള്ളി അങ്ങാടിയിലെ കടകളും മിനി സിവിൽ
സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മറ്റ് സർക്കാർ ഓഫീസുകളും തുറന്ന കാര്യം നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടുന്ന ഡിവിഷൻ ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണിലാണ്
.എന്നാൽ അടച്ചിട്ട് ഒരു മാസത്തോടടുക്കാനായിട്ടും സബ് രജിസ്ട്രാർ ഓഫീസ് മാത്രം എന്താണ് തുറക്കാതെന്ന ചോദ്യമാണ് ഭൂമി സംബന്ധമായ വിവിധ
ആവശ്യങ്ങൾക്ക് ഇവിടെയെത്തുന്നവർ ഉയർത്തുന്ന ചോദ്യം,
സര്‍ക്കാര്‍ അനുവദിച്ച ലൈഫ് ഭവന നിർമ്മാണ പദ്ധതിയടക്കമുള്ള വീടും സ്ഥലവും വാങ്ങാനുള്ള ധനസഹായ
അപേക്ഷ, ലോണുകള്‍ക്കുള്ള കുടിക്കട സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെസര്‍ട്ടിഫൈഡ് കോപ്പി ,തുടങ്ങിയവയെല്ലാം മുടങ്ങി കിടക്കുന്ന കാര്യം അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു
.ലൈഫ് ഭവന നിർമ്മാണ പദ്ധതി അപേക്ഷ സമർപ്പണ അവസാനം ദിവസം ഈ മാസം 27 വരെയാണെന്നും
ഇനി ഓണം അവധി കഴിഞ്ഞ് അടുത്ത മാസം 3 നെ ഓഫീസ് തുറക്കാൻ സാധ്യതയുള്ളൂവെന്ന കാര്യവും അപേക്ഷകർ വ്യക്തമാക്കുന്നു
അതിനാൽ പലർക്കും അപേക്ഷയോടൊപ്പം വെക്കേണ്ട സർട്ടിഫിക്കറ്റുകൾ പലതും ലഭിക്കാത്തത് അപേക്ഷകരെ ആശങ്കയിലായ്ത്തിയിരിക്കയാണ്,
മാത്രമല്ല. രജിസ്ട്രേഷൻ - മുദ്രപ്പേപ്പര്‍ ഫീസ് ഇനത്തില്‍ ലക്ഷങ്ങളാണ് ദിനംപ്രതി ഖജനാവിന് നഷ്ടമാകുന്നതെന്ന കാര്യവും എടുത്തു
പറയതക്കതാണ്.
വിഷയം ജനപ്രതിനിധികളുടെയും മുനിസിപ്പൽ അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം വൈകുന്നതിൽ അമർഷമുയർന്നിരിക്കയാണ്
അതേ സമയം കണ്ടെയ്ൻമെന്റ് സോണായതിനാൽ തുറക്കാനുള്ള നിർദ്ദേശം റവന്യൂ വകുപ്പിൽ നിന്ന്ലഭിക്കാത്തതാണ് കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം, 
റിപ്പോർട്ട്‌ :ബഷീർ ആരാമ്പ്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only