19 August 2020

ചിങ്ങം 1 -കർഷക ദിനത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കർഷകരെ ആദരിച്ചു
(VISION NEWS 19 August 2020)




ഓമശ്ശേരി: മലയാളി കേരളത്തിന്റെ തനിമയും പെരുമയും നിലനിർത്തി പോരുന്ന കാർഷിക സംസ്കാരത്തിന്റെ തുടക്കമായ ചിങ്ങം 1 കർഷക ദിനത്തിൽ ഓമശ്ശേരിയിലെ വിവിധ കർഷകരെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രവർത്തകർ ആദരിച്ചു.

കർഷകരായ കാവിലുംപാറ പാറോക്കാട്ടിൽ ബാബു - നവോമി ദമ്പതികൾ,
വെളിമണ്ണ പുനത്തിൽ അബുഹാജി, 
അഹമദ് പാലായി എന്നിവരെയാണ് ആദരിച്ചത്. ഫൗണ്ടേഷൻ ഭാരവാഹികളായ ജാഫർ പാലായി , അനീസ് പുത്തൂർ, മുജീബ് വെളിമണ്ണ, കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ ജോസഫ്, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ മനു ഇ ജെ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only