അധികം പേർക്ക് രോഗബാധ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആഗോളതലത്തിൽ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി 48 ലക്ഷം കവിഞ്ഞു. 24,897,535 പേർക്കാണ് ലോകത്ത് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണസംഖ്യ 840,642 ആയി ഉയർന്നു. ലോകത്ത് 17,286,132 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് അതിരൂക്ഷമാകുന്ന രാജ്യങ്ങളാണ് അമേരിക്കയും, ബ്രസീലും, ഇന്ത്യയും
അമേരിക്കയിൽ ഇതുവരെ 6,094,811 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം അമേരിക്കയിൽ 48000ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ ആകെ കൊവിഡ് മരണസംഖ്യ 184,764 ആയി ഉയർന്നു. 1,086 പേരാണ് 24 മണിക്കൂറിനിടെ ബ്രസീലിൽ മരണത്തിന് കീഴടങ്ങിയത്. 3,371,817 പേർ സുഖം പ്രാപിച്ചു.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,812,605 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 48000ത്തിൽ അധികം പേർക്ക് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 868 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 119,594 ആയി ഉയർന്നു. 2,976,796 പേർ ഇതുവരെ രോഗമുക്തി നേടി.
ലോകത്ത് കൊവിഡ് രോഗികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്നലെ പ്രതിദിന രോഗബാധിതരുടെ കണക്കിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 76000ത്തിൽ അധികം പേർക്ക് രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് വേൾഡോ മീറ്റേഴ്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു. 62,713 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 2,647,538 പേർ രോഗമുക്തി നേടി.
Post a comment