12 August 2020

ലോകത്ത് കൊവിഡ് കുതിക്കുന്നു: ആകെ രോ​ഗബാധിതർ 2 കോടി 5 ലക്ഷം കടന്നു; 7.44 ലക്ഷം പേർ മരണത്തിന് കീഴടങ്ങി.
(VISION NEWS 12 August 2020)



ലോകത്ത് കൊവിഡ് രോ​ഗികൾ വൻ തോതിൽ വർധിക്കുന്നു. നിലവിൽ ആ​ഗോളതലത്തിൽ രോ​ഗബാധിതരുടെ എണ്ണം 2 കോടി 5 ലക്ഷം കടന്നു. ഇതുവരെ 20,502,126 പേർക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 744,516 ആയി ഉയർന്നു. 13,424,179 പേർ രോഗമുക്തി നേടിയത് ആശ്വാസം നൽകുന്ന വാർത്തയാണ് എങ്കിലും ദിനംപ്രതിയുള്ള വർധനവ് ഏറെ ആശങ്ക ഉയർത്തുന്നുണ്ട്.

അമേരിക്കയിലാണ് ഏറ്റവും കൂടുതലാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. യു.എസിൽ ഇതുവരെ 5,304,362 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 167,587 മരണങ്ങളും യു.എസിൽ റിപ്പോർട്ട് ചെയ്തു. 2,755,087 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 52000ത്തിൽ അധികം പേർക്ക് കൊവിഡ് ബാധിക്കുകയും, 1,395 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ബ്രസീലിലും സ്ഥിതി​ഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബ്രസീലിൽ ഇതുവരെ 3,112,393 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 103,099 പേർ മരിച്ചു. 2,243,124 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം ബ്രസീലിൽ 54000ത്തിൽ അധികം പേർക്ക് രോ​ഗം ബാധിക്കുകയും,1242 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ലോകത്ത് കൊവിഡ് രോ​ഗികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ റിപ്പോർട്ട് ചെയ്തത്. വേൾഡോ മീറ്റേഴ്സിന്റെ കണക്ക് പ്രകാരം 61000ത്തിൽ അധികം പേർക്ക് ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുകയും, 835 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് ലക്ഷം കടന്നിരിക്കുകയാണ്. കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് തുടർച്ചയായ ഏഴാം ദിവസവും ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി എന്നതും ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

Post a comment

Whatsapp Button works on Mobile Device only