30 August 2020

ലോകത്ത് കൊവിഡ് ബാധിതർ 2 കോടി 51 ലക്ഷം കടന്നു; മരണസംഖ്യ 8.45 ലക്ഷം കവിഞ്ഞു; ഇന്ത്യയിൽ പുതുതായി 78000ത്തിൽ അധികം പേർക്ക് രോ​ഗബാധ
(VISION NEWS 30 August 2020)


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആ​ഗോളതലത്തിൽ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി 51 ലക്ഷം കവിഞ്ഞു. 25,155,358 പേർക്കാണ് ലോകത്ത് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണസംഖ്യ 845,955 ആയി ഉയർന്നു. ലോകത്ത് 17,499,281 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് അതിരൂക്ഷമാകുന്ന രാജ്യങ്ങളാണ് അമേരിക്കയും, ബ്രസീലും, ഇന്ത്യയും 

അമേരിക്കയിൽ ഇതുവരെ 6,138,748 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം അമേരിക്കയിൽ 42000ത്തിൽ അധികം പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ ആകെ കൊവിഡ് മരണസംഖ്യ 186,855 ആയി ഉയർന്നു. 954 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ മരണത്തിന് കീഴടങ്ങിയത്. 3,408,510 പേർ സുഖം പ്രാപിച്ചു. 

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,846,965 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 34000ത്തിൽ അധികം പേർക്ക് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 120,498 ആയി ഉയർന്നു. 3,006,812 പേർ ഇതുവരെ രോഗമുക്തി നേടി. 

ലോകത്ത് കൊവിഡ് രോ​ഗികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്നലെ പ്രതിദിന രോ​ഗബാധിതരുടെ കണക്കിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 78000ത്തിൽ അധികം പേർക്ക് രാജ്യത്ത് പുതുതായി രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് വേൾഡോ മീറ്റേഴ്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ രോ​ഗബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 63,657 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 2,712,520 പേർ രോഗമുക്തി നേടി.

Post a comment

Whatsapp Button works on Mobile Device only