16 ഓഗസ്റ്റ് 2020

കിഴക്കോത്ത് പഞ്ചായത്തിൽ ഇന്ന് 2 പോസിറ്റീവ് കൂടി സ്ഥിരീകരിച്ചു.
(VISION NEWS 16 ഓഗസ്റ്റ് 2020)



എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ ഇന്ന് 2 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

*കിഴക്കോത്ത് പഞ്ചായത്തിലെ എട്ടാം വാർഡിലെ 43 വയസ്സുള്ള പുരുഷനും, ഒൻപതാം വാർഡിലെ 45 വയസ്സുള്ള പുരുഷനുമാണ് ഇന്ന് കോവിഡ്  പോസിറ്റീവ്  സ്ഥിരീകരിച്ചത്.*

ഇതിൽ ഒരാൾക്ക് സ്വകാര്യ ആശുപത്രിയിൽ നിന്ന് നടത്തിയ പരിശോധനയിലും,മറ്റൊരാൾക്ക് അസുഖ ലക്ഷണങ്ങൾ കാണിച്ചതിനാൽ നരിക്കുനി CHC യിൽ നിന്നും നടത്തിയ പരിശോധനയിലുമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ 16 പേരാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്.

അതേ സമയം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ *പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (എളേറ്റിൽ - വീണപാറ) 2020 ആഗസ്ത് 11 ന് പരിശോധനക്ക്* വന്ന രോഗികളും, രോഗികളുടെ കൂടെ വന്നവരും നിർബന്ധമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും,സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കിഴക്കോത്ത് മെഡിക്കൽ ഓഫിസർ ഡോ: ഹൈഫ മൊയ്‌തീൻ അറിയിച്ചു.
*ബന്ധപ്പെടേണ്ട നമ്പർ:7736647254 , 9447712945.*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only