15 August 2020

പ്ലസ്​ വൺ ഏകജാലക പ്രവേശന അപേക്ഷ സമർപ്പണം ഓ​ഗസ്റ്റ് 20 വരെ നീട്ടി
(VISION NEWS 15 August 2020)


മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്​ ഡ(ഇ.ബ്ല്യു.എസ്​) പത്ത്​ ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്​ ഇറങ്ങിയ സാഹചര്യത്തിൽ പ്ലസ്​ വൺ ഏകജാലക പ്രവേശന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി. ഓഗസ്​റ്റ്​ 14ൽ നിന്ന്​ 20 വരെയാണ് നീട്ടിയത്. പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്​പെക്​ടസിലും ഭേദഗതി വരുത്തി. ​പ്രോസ്​പെക്​ടസിന്റെ അനുബന്ധം ഒന്ന്​ മാതൃകയിലുള്ള സർട്ടിഫിക്കറ്റ്​ അല്ലെങ്കിൽ അനുബന്ധം രണ്ട്​ മാതൃകയിലുള്ള ഇൻകം ആൻഡ്​​ അസറ്റ്​സ്​ സർട്ടിഫിക്കറ്റ്​ വില്ലേജ്​ ഓഫീസുകളിൽനിന്ന് നേടുന്നവർക്കാകും സംവരണ​ അർഹത. 

അതേസമയം, പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 7നാണ് ഒന്നാം അലോട്ട്മെന്റ്. ട്രയൽ അലോട്ട്​മെൻറ്​​ 24 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്​റ്റംബർ 29ന് മുഖ്യ അലോട്ട്​മെൻറ്​​ അവസാനിക്കും. സപ്ലിമെൻററി അലോട്ട്​മെൻറ് ഒക്​ടോബർ മൂന്നുമുതൽ 23 വരെയായിരിക്കും​. ഒക്​ടോബർ 23ന്​ പ്രവേശനം അവസാനിപ്പിക്കും.

Post a comment

Whatsapp Button works on Mobile Device only