21 August 2020

യുവതിയുടെ കൺപോളയിൽ നിന്നും 20cm നീളം ഉള്ള വിരയെ ജീവനോടെ പുറത്ത് എടുത്തു
(VISION NEWS 21 August 2020)






ഓമശ്ശേരി : ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ
മുഖത്തും കണ്ണിലും മാറി മാറി ഉണ്ടാകുന്ന വേദനയിലും നീരിനാലും ബുദ്ധിമുട്ടിയ യുവതിയുടെ കൺപോളയിൽ നിന്നും 20cm നീളം ഉള്ള വിരയെ ജീവനോടെ പുറത്ത് എടുത്തു.

വേദനയെ തുടർന്ന്   
ശാന്തി
ഹോസ്പിറ്റലിൽ നേത്ര വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. ഹോസ്പിറ്റിലിലെ നേത്ര രോഗ വിഭാഗത്തിലെ ചീഫ് സർജൻ ആയ ഡോക്ടർ ജോർജ് ഫിലിപ്പിന്റെ നേതൃത്വത്തിൽ ഒപ്താൽമോളജിസ്റ്റായ ഡോക്ടർ ഷാനി ശ്രീജിത്ത്‌ എന്നിവരടങ്ങുന്ന ടീം ആണ് രോഗിയുടെ കണ്ണിൽ നിന്നും വിരയെ പുറത്ത് എടുത്തത്.
എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടിയ തീയറ്റർറൂമിൽ വച്ചു നടന്ന ഓപറേഷൻ ആയതിനാൽ അര മണിക്കൂറിന് ശേഷത്തെ വിശ്രമത്തിനു ശേഷം രോഗിക്ക് വീട്ടിലേക്ക് മടങ്ങുവാൻ സാധിച്ചു .

Post a comment

Whatsapp Button works on Mobile Device only