14 August 2020

മലപ്പുറം കളക്ടര്‍ക്ക് കൊവിഡ് പോസിറ്റീവ്; സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ ഉള്‍പ്പടെ 21 പേര്‍ക്കും രോഗബാധ
(VISION NEWS 14 August 2020)



മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. സബ് കളക്ടര്‍ക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും അടക്കം 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തിന് തന്നെ വലിയ ആശങ്കയായി മാറുകയാണ്. കളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരുള്‍പ്പടെ നിരവധി പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കരിപ്പൂര്‍ വിമാന അപകടം നടന്ന ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മലപ്പുറം കളക്ടര്‍ ക്വാറന്റൈനില്‍ പോയിരുന്നു. എന്നാല്‍ അപകടം നടന്നതിന് അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിങ്ങനെ നിരവധിപേരാണ് കളക്ടറുമായി അടുത്തിടപഴകിയത്. എന്നാല്‍ ഇവരെല്ലാം തന്നെ മാസ്‌കും ഗ്ലൗസും അണിഞ്ഞിരുന്നു എന്നത് അപകടസാധ്യത കുറയ്ക്കുന്നുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 200ല്‍ അധികം പ്രദേശവാസികള്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. പുതിയ സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം തന്നെ കൊവിഡ് പരിശോധന നടത്തേണ്ടിവരും.

Post a comment

Whatsapp Button works on Mobile Device only