10 August 2020

രാജ്യത്ത് കൊവിഡ് ബാധിതർ 22 ലക്ഷം കടന്നു
(VISION NEWS 10 August 2020)



കഴിഞ്ഞ 24 മണിക്കൂറിനിടെ 62,064 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയായി രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്ന എണ്ണം 22 ലക്ഷം കടന്നു. രാജ്യത്തെ ആകെ കൊവിഡ് മരണം 44000 കടന്നു. അതേസമയം രോഗമുക്തിയുടെ കാര്യത്തിൽ നേരിയ ആശ്വാസം നൽകുന്നുണ്ട്. 14 ലക്ഷത്തിലധികെ പേരാണ് ഇതുവരെയായി രോഗമുക്തി നേടിയിരിക്കുന്നത്. പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ അമേരിക്കയേയും, ബ്രസീലിനെയും ഇന്ത്യ മറികടന്നിട്ടുണ്ട്. ബ്രസീലിൽ 22000ത്തിൽ അധികം പേർക്കും, അമേരിക്കയിൽ 42000ത്തിൽ അധികം പേർക്കുമാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് വൻ തോതിൽ വ്യാപിക്കുന്ന മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12000ത്തിൽ അധികം പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർന്നത് വെറും 10 ദിവസം കൊണ്ടാണ് എന്നത് ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. ആന്ധ്രാപ്രദേശിലും, കർണാടകയിലും കൊവിഡ് രോ​ഗികൾ വർധിക്കുകയാണ്. തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഡൽഹിയിൽ ആകെ കൊവിഡ് ബാധിതർ 150 ലക്ഷം കടന്നു.

Post a comment

Whatsapp Button works on Mobile Device only