11 August 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 52,601 പേർക്ക് കൊവിഡ്; 871 മരണം; രാജ്യത്ത് കൊവിഡ് ബാധിതർ 22 ലക്ഷം കടന്നു
(VISION NEWS 11 August 2020)



കഴിഞ്ഞ 24 മണിക്കൂറിനിടെ 52,601 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 871 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയായി രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 22,68,675 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 45257ൽ എത്തി. അതേസമയം രോഗമുക്തിയുടെ കാര്യത്തിൽ നേരിയ ആശ്വാസം നൽകുന്നുണ്ട്. രോ​ഗമുക്തി നിരക്ക് 69.80 ശതമാനമായി ഉയർന്നിട്ടുണ്ട്. പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ അമേരിക്കയേയും, ബ്രസീലിനെയും ഇന്ത്യ മറികടന്നിട്ടുണ്ട്. ബ്രസീലിൽ 22000ത്തിൽ അധികം പേർക്കും, അമേരിക്കയിൽ 49000ത്തിൽ അധികം പേർക്കുമാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 

രാജ്യത്ത് കൊവിഡ് വൻ തോതിൽ വ്യാപിക്കുന്ന മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉളളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശിലും, കർണാടകയിലും കൊവിഡ് രോ​ഗികൾ വർധിക്കുകയാണ്. തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഡൽഹിയിൽ ആകെ കൊവിഡ് ബാധിതർ 1.52 ലക്ഷം കടന്നു.

Post a comment

Whatsapp Button works on Mobile Device only