17 August 2020

അര ലക്ഷത്തിനടുത്ത് പുതിയ രോ​ഗികൾ; 24 മണിക്കൂറിനിടെ 941 മരണം; രാജ്യത്ത് ആകെ രോ​ഗബാധിതർ 26 ലക്ഷം കടന്നു
(VISION NEWS 17 August 2020)


അര ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോ​ഗികൾ; 24 മണിക്കൂറിനിടെ 941 മരണം; രാജ്യത്ത് ആകെ രോ​ഗബാധിതർ 26 ലക്ഷം കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 50,921 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 941 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് 
 ആകെ കൊവിഡ് മരണം അരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 50,921 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 26,47,663 പേർക്കാണ്. 

രാജ്യത്ത് കൊവിഡ് അതിരൂക്ഷമാകുന്ന മഹാരാഷ്ട്രയും ആന്ധ്രയും ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ 11,111 ആണ് പ്രതിദിന വർധന. 24 മണിക്കൂറിനുള്ളിൽ 288 പേർ മരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ മരണം ഇരുപതിനായിരം കടന്നു. ആന്ധ്രയിൽ 8012പേരും തമിഴ്നാട്ടിൽ 5950പേരും കർണാടകയിൽ 2428 പേരും ഇന്നലെ രോഗ ബാധിതരായി.

Post a comment

Whatsapp Button works on Mobile Device only