12 August 2020

ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ തീരുമാനം
(VISION NEWS 12 August 2020)



സംസ്ഥാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 24ന് ചേരാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ധനബില്‍ പാസാക്കുക എന്നതാണ് സഭാസമ്മേളനം ചേരുന്നതിന്റെ ലക്ഷ്യം. 24ന് തന്നെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പും നടക്കുക. കഴിഞ്ഞ മാസം നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു. ഭൂരിഭാഗം സഭാംഗങ്ങളും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് എന്ന കാരണത്താലാണ് അന്ന് സമ്മേളനം ഒഴിവാക്കിയത്. സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ അന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഒപ്പം തന്നെ സഭയുടെ അന്തസ്സിന് കളങ്കം വരുത്തിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Post a comment

Whatsapp Button works on Mobile Device only