16 ഓഗസ്റ്റ് 2020

25 വർഷം പൂർത്തിയാക്കിയ പൊതുസേവനത്തിന് ജന നായകനെ ജന്മനാട് ആദരിച്ചു
(VISION NEWS 16 ഓഗസ്റ്റ് 2020) താമരശ്ശേരി : ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും മെമ്പറായും 25 വർഷം പൂർത്തിയാക്കി സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ഏറ്റു വാങ്ങിയ സയ്യിദ് സൈനുൽ ആബിദിൽ തങ്ങളെ *തച്ചമ്പൊയിലൻസ് വാട്സപ് കൂട്ടായ്മ* ആദരിച്ചു. തച്ചoപൊയിൽ പ്രദേശത്തെ ജാതി-മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പൊതു വേദിയായ തച്ചമ്പൊയിലൻസ് ഗ്രൂപ്പ് ഒട്ടേറെ പ്രവർത്തനങ്ങൾ കൊണ്ട് ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു .
   കലാ - സാഹിത്യ - ജീവകാര്യണ്യ രംഗത്ത് ഇടപെടൽ നടത്താൻ പ്രദേശത്തെ  യുവാക്കളുടെ നേതൃത്വത്തിൽ ഉള്ള ഗ്രൂപിന് കഴിഞ്ഞിട്ടുണ്ട് . തച്ചംപൊയിൽ മഹല്ല് പ്രസിഡണ്ട് കൂടിയായ തങ്ങൾ 2 തവണ തച്ചമ്പൊയിൽ വാർഡിനെ പ്രതിനിധീകരിച്ചാണ് ജനപ്രതിനിധിയായത് .
   ഇന്ന് രാവിലെ തങ്ങളുടെ വസതിയായ ദാറുസ്സലാമിൽ പി.സി. ഫൈസൽ , ടി.പി. അമ്മാൻ , തൽഹത്ത് KK , എ.കെ. സുൾഫി , തറീബ് സി.കെ , ഷമീം വി.സി , ജിഷാദ് , ഹബിബ് തമ്പി , അൽത്താഫ് , ജംഷിദ് പി , പി.സി ഇസ്മായിൽ , സാദിഖ് എൻ.പി , ഷമീർ ടി.പി .എപ്പി , റിയാസ് പി.സി ,ഷബീർ NP,  തുടങ്ങി ഗ്രൂപ്പ് അഡ്മിൻ മാരും മെമ്പർമാരും അടങ്ങുന്ന സംഘ മെത്തിയാണ് തങ്ങൾക്ക് മൊമെന്റോ സമ്മാനിച്ചത് .
   സയ്യിദ് അഷ്റഫ് തങ്ങൾ റാസ് അൽ ഖൈമയും സന്നിഹിതരായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only