21 August 2020

ചന്ദ്രനെ ചുറ്റി കറങ്ങുന്നു ചാന്ദ്രയാൻ 2; ഇനിയും ഏഴ് വർഷം ചന്ദ്രനെ ചുറ്റാനുള്ള ഇന്ധനം ബാക്കിയുണ്ടെന്ന് ഐ എസ് ആർ ഒ
(VISION NEWS 21 August 2020)

​ 
രാജ്യത്തിന് അഭിമാനമായി മാറുകയാണ് ഇന്ത്യയുടെ ചാന്ദ്രയാൻ 2. രാജ്യത്തെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യം ചാന്ദ്രയാൻ 2 ചന്ദ്രനു ചുറ്റും ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ചന്ദ്രയാന്റെ എല്ലാ ഉപകരണങ്ങളും ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഏഴ് വർഷത്തോളം ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനം ബാക്കിയുണ്ടെന്നും ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ വ്യക്തമാക്കി. 

2019 ജൂലായ് 22നാണ് ചാന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് 20 ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചേരുകയും ചെയ്തു. ചന്ദ്രനിലിറങ്ങാൻ 35 കിലോ മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ഇതോടെ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയും കേടുപാടുകൾ സംഭവിക്കുകയുമായിരുന്നു. എന്നാൽ ഓർബിറ്റർ ഇപ്പോഴും കൃത്യമായി പ്രവർത്തിച്ചു വരികയാണ്. ഒരു വർഷം കൊണ്ട് 4,400 തവണ ഓർബിറ്റർ ചന്ദ്രനെ വലയം ചെയ്തതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ചാന്ദ്രയാൻ 2. ഉയർന്ന റെസലൂഷ്യൻ ഉള്ള ക്യാമറകളായിരുന്നു ചാന്ദ്രയാൻ 2വിൽ ഘടിപ്പിച്ചിരുന്നത്.

Post a comment

Whatsapp Button works on Mobile Device only