30 August 2020

ജില്ലയില്‍ 304 പേര്‍ക്ക് കോവിഡ് രോഗമുക്തി 110
(VISION NEWS 30 August 2020)




കോഴിക്കോട് ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകര 30 പേര്‍ക്കും ചോറോട് 30 പേര്‍ക്കും പെരുവയലില്‍ 22 പേര്‍ക്കും അഴിയൂരില്‍ 20 പേര്‍ക്കും വില്യാപ്പള്ളിയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി. 110 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ -13

കോഴിക്കോട് കോര്‍പ്പറേഷന്‍ 1 (ചെറുവണ്ണൂര്‍), ചക്കിട്ടപ്പാറ  2, കാരശ്ശേരി  4, മണിയൂര്‍  1, പയ്യോളി  1, പുതുപ്പാടി  1, വളയം  1, കണ്ണൂര്‍  1, വാണിമേല്‍  1.
 
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ -9

കോഴിക്കോട് കോര്‍പ്പറേഷന്‍  2 (അതിഥി തൊഴിലാളികള്‍), ഉളളിയേരി  3, ചെങ്ങോട്ടുക്കാവ്  1, വില്യാപ്പളളി  1, അത്തോളി  1, നരിക്കുനി  1.

ഉറവിടം വ്യക്തമല്ലാത്തവര്‍- 16

കോഴിക്കോട് കോര്‍പ്പറേഷന്‍  5, (കല്ലായി, നല്ലളം, എരഞ്ഞിക്കല്‍, വെളളിമാടുകുന്ന് സ്വദേശികള്‍), കൊയിലാണ്ടി 3, ഒളവണ്ണ  1, ചക്കിട്ടപ്പാറ  1, ചങ്ങരോത്ത്  1, ചോറോട്  1, മൂടാടി  1, ഉണ്ണികുളം  1, വില്ല്യാപ്പളളി  1, വാണിമേല്‍ 1.

സമ്പര്‍ക്കം വഴി - 266

കോഴിക്കോട് കോര്‍പ്പറേഷന്‍ -60 ( ആരോഗ്യപ്രവര്‍ത്തക 1)
(നല്ലളം, തോപ്പയില്‍, ഗുജറാത്തി സ്ട്രീറ്റ്, കുണ്ടായിത്തോട്, കൊളത്തറ, നടക്കാവ്, കാമ്പുറം, വെസ്റ്റ്ഹില്‍, ഗോവിന്ദപുരം, കാരപ്പറമ്പ്, ചേവരമ്പലം, മായനാട്, ചെലവൂര്‍ സ്വദേശികള്‍)

വടകര  30, ചോറോട്  29, പെരുവയല്‍  22, അഴിയൂര്‍  20, വില്യാപ്പളളി  18, കൊയിലാണ്ടി  14, തിക്കോടി  12, ഒളവണ്ണ  12, അരിക്കുളം  8, ചേളന്നൂര്‍  5,
മണിയൂര്‍  4, വാണിമേല്‍  3, കാക്കൂര്‍  3, കുറ്റ്യാടി  3, ബാലുശ്ശേരി  2, ചാത്തമംഗലം  2, കോട്ടൂര്‍  2, മൂടാടി  2, ന•ണ്ട  2, നൊച്ചാട്  2, പയ്യോളി  2,
അത്തോളി  1, ആയഞ്ചേരി  1, കുന്ദമംഗലം  1, മേപ്പയ്യൂര്‍  1, നാദാപുരം  1, തുറയൂര്‍  1, പേരാമ്പ്ര  1, ഉണ്ണികുളം 1, നരിക്കുനി  1.

ഇന്ന്  110  പേര്‍ക്ക് രോഗമുക്തി

 588 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് ജില്ലയിൽ 110 പേർ രോഗമുക്തി നേടി. 
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. 

• കോഴിക്കോട് കോര്‍പ്പറേഷന്‍ -  49  
• ചോറോട് - 10
• നടുവണ്ണൂര്‍ - 8
• ഒളവണ്ണ - 7
• പയ്യോളി - 4
• ചാത്തമംഗലം - 4
• മുക്കം - 3
• ഉണ്ണികുളം - 3
• തലക്കുളത്തൂര്‍ - 3
• തിക്കോടി - 3
• വില്ല്യാപ്പളളി - 2
• താമരശ്ശേരി - 2
• കുരുവട്ടൂര്‍ - 2
• പുതുപ്പാടി - 1
• തിരുവളളൂര്‍ - 1
• കൊയിലാണ്ടി - 1
• കക്കോടി - 1
• ഒഞ്ചിയം - 1
• പെരുവയല്‍ - 1
• തുറയൂര്‍ - 1
• പെരുമണ്ണ - 1
• പേരാമ്പ്ര - 1
• കടലുണ്ടി - 1

ഇന്ന് പുതുതായി വന്ന  588  പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 15391 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.   ജില്ലയില്‍ ഇതുവരെ    90557    പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  

ഇന്ന് പുതുതായി വന്ന  278 പേര്‍ ഉള്‍പ്പെടെ 1874 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  232  പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 4200  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്.  ആകെ 1,85,278    സ്രവ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചതില്‍ 1,83,811 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,78,657  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍   1467  പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
  ജില്ലയില്‍ ഇന്ന് വന്ന  320 പേര്‍ ഉള്‍പ്പെടെ ആകെ  3120    പ്രവാസികളാണ് നിരീക്ഷണത്തില്‍  ഉള്ളത്.  ഇതില്‍ 577   പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2519   പേര്‍ വീടുകളിലും, 24  പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12  പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 32613     പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a comment

Whatsapp Button works on Mobile Device only