രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി. കാര്‍ഗോ സേവനത്തിനും തെരഞ്ഞെടുത്ത റൂട്ടുകളിലുളള വിമാന യാത്രയ്ക്കും ഇത് ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്ന് നിരവധി തവണകളായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടുകയായിരുന്നു. നിലവില്‍ കഴിഞ്ഞ അഞ്ചുമാസമായി രാജ്യാന്തര വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നില്ല.
വന്ദേഭാരത് ഉള്‍പ്പെടെ പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കുന്നതിനാണ് വന്ദേഭാരത് ദൗത്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചില തെരഞ്ഞെടുത്ത റൂട്ടുകളിലും സര്‍ക്കാര്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ ആഭ്യന്തര വിമാന കമ്പനികള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീക്കിയത്.
Post a comment