28 ഓഗസ്റ്റ് 2020

പെട്രോള്‍ പമ്പുകൾ 31ന് അടച്ചിടും
(VISION NEWS 28 ഓഗസ്റ്റ് 2020)


കൊച്ചി: കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിക്കാതെയുടെ ഓയില്‍ കമ്പനികളുടെ ഡീലര്‍ ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് തിരുവോണ നാളില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.

അന്ന് ഇരുമ്പനത്തുള്ള ബി.പി.സി.എല്‍ ടെര്‍മിനലിനു മുമ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിരാഹാരസമരം നടത്തും.

കൊവിഡ് കാലത്തും ഡീലര്‍ വിരുദ്ധ നടപടികളുമായി കമ്പനികള്‍ മുമ്പോട്ടുപോകുന്നതിനെതിരേ ജൂണ്‍ 30ന് ഇരുമ്പനത്തുള്ള ഓയില്‍ കമ്പനി ടെര്‍മിനലുകള്‍ക്ക് മുമ്പില്‍ ഡീലര്‍മാരുടെ ധര്‍ണയും സ്റ്റോക്കെടുക്കാതെ ഒരു സൂചന പ്രതിഷേധവും നടത്തിയിരുന്നു.

എന്നാല്‍ അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് 31ന് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറി വി.എസ് അബ്ദുല്‍ റഹിമാന്‍, പ്രസിഡന്റ് സി.കെ രവിശങ്കര്‍ എന്നിവര്‍ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only