26 ഓഗസ്റ്റ് 2020

സ്വർണവില ഇന്നും കുറഞ്ഞു; പവന് 38,000 രൂപയിലെത്തി
(VISION NEWS 26 ഓഗസ്റ്റ് 2020)സ്വർണവില ഇന്നും കുറഞ്ഞു.പവന്റെ വിലയില്‍ 240 രൂപയാണ് ഇന്ന് കുറവുണ്ടായത്.പവന് 38,000 രൂപയിലെത്തി. 4,750 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വര്‍ണവിലയെത്തിയത്. 18 ദിവസം കൊണ്ട് 4000 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ചയും ചൊവാഴ്ചയും പവന് 320 രൂപവീതമാണ് കുറഞ്ഞത്. ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only