29 ഓഗസ്റ്റ് 2020

അണ്‍ലോക്ക് 4: സെപ്റ്റംബര്‍ ഏഴു മുതല്‍ മെട്രോ; 21 മുതല്‍ 100 പേരുള്ള പൊതുപരിപാടികള്‍ക്ക് അനുമതി
(VISION NEWS 29 ഓഗസ്റ്റ് 2020)
 ന്യൂഡൽഹി : നാലാം ഘട്ട അൺലോക്കിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴു മുതൽ ഗ്രേഡ് രീതിയിൽ മെട്രോ സർവീസുകൾ നടത്താൻ അനുമതി നൽകി.

സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നി അടഞ്ഞുതന്നെ കിടക്കും.

ഓൺലൈൻ ടീച്ചിങ്-ടെലി കൗൺസിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്തിചേരാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.

ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ കണ്ടെയിൻമെന്റിന് പുറത്തുള്ള സ്കൂളുകളിൽ അധ്യാപകരുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിന് പോകാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഇത്. ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കും.

സിനിമാ തിയേറ്ററുകളും പൂളുകളും തുറക്കില്ല. 21 മുതൽ ഓപ്പൺ തിയേറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only