കോഴിക്കോട്. മുസ്ലിം പള്ളികളില്‍ നടക്കുന്ന ജുമുഅ നമസ്കാരത്തിന് പങ്കെടുക്കുന്നവരുടെ എണ്ണം നാല്പതില് കവിയരുത് എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം ആരാധനാലയങ്ങളില്‍ നടക്കുന്ന മറ്റ് പ്രാര്‍ത്ഥനകളില്‍ 20 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ആറ് അടി അകലം പാലിക്കുകയും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
കണ്ടൈന്‍മെന്റ് സോണിലെ പള്ളികളില്‍ ജുമുഅ നമസ്കാരങ്ങളോ മറ്റ് ആരാധനാലയങ്ങളിലെ ഭക്തരുടെ പ്രവേശനമോ അനുവദിക്കുകയില്ല. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് മത പുരോഹിതരും വാര്‍ഡ് ആര് ആര് ടി യും പോലീസും ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
Post a comment