13 August 2020

കൊടുവള്ളിയിൽ 43 കാരന് കോവിഡ് പകർന്നത് കറൻസിയിലൂടെ
(VISION NEWS 13 August 2020)



കൊടുവള്ളി- കൊടുവള്ളിയിൽ 43 കാരനായ പുരുഷന് കോ വിഡ് പകർന്നത് കറൻസിയിലൂടെ,
ബിസിനസ് കാരനായ വ്യക്തിക്ക് പലയിടങ്ങളിൽ നിന്നും ലഭിച്ച നോട്ട് ഇടപാടിലൂടെയാണ് കോവിഡ്
അണുബാധയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. വ്യാപാരികളും പണമിടപാട് നടത്തുന്നവരും സാനിറ്റർ ഉപയോഗിച്ച് സാമ്പത്തിക ഇടപാടിനിടെ ഇടക്കിടെ
കൈകൾ വൃത്തിയാക്കുകയും കൈയുറ
ഉപയോഗിക്കുകയും ചെയ്ത് രോഗ പകർച്ച തടയണമെന്ന് ആരോഗ്യ വകുപ്പ്
അറിയിച്ചു
നഗരസഭയിൽ 200  ക്വാറന്റയിനിൽ കഴിയുന്നവരെ പങ്കെടുപ്പിച്ച് നടന്ന കോവിഡ് പരിശോധനയിൽ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
.കിഴക്കോത്ത് സ്വദേശിയായ ഒരു ലോറി ഡ്രൈവർക്കും പോസിറ്റീവായിരുന്നു.
കൊടുവള്ളി നഗരസഭയിൽ ദേശിയ പാതയിൽ വെണ്ണക്കാട് മുതൽ വാവാട് പനക്കോട് വരെയുള്ള അങ്ങാടികളിൽ
അണു നശീകരണം നടത്തി.മറ്റ് വാർഡുകളിൽപ്പെട്ട അങ്ങാടികളിൽ ഇന്ന്
അണു നശീകരണം തുടരുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. വ്യാപാരി വ്യവസായി യൂത്ത് വിംഗ്, വൈറ്റ്ഗാർഡ്,
സന്നദ്ധ പ്രവർത്തകർ അണു നശീകരണത്തിന് നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only