ഇറച്ചിക്കോഴി വിപണിയിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിന്റെ സദ്ഫലമായ കേരള ചിക്കൻ കൂടുതൽ ഔട്ലറ്റുകള് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം സംസ്ഥാനത്തെ കയറ് ഉത്പാദനം 50 ശതമാനം വർധിപ്പിക്കുമെന്നും കൂലി 350 രൂപയിൽ നിന്നും 500 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കശുവണ്ടി മേഖലയിൽ 3000 തൊഴിലാളികൾക്കു കൂടി തൊഴിൽ നൽകും. 35 കിലോമീറ്റർ തീരദേശ പദ്ധതി നിലവിൽ നടക്കുന്നു. ചെല്ലാനം പദ്ധതി ഉടൻ പൂർത്തിയാക്കും. പുനർഗേഹം പദ്ധതിൽ 5000 പേർക്ക് ധനസഹായം. തീരദേശത്തെ സ്കൂളുകളുടേയും 60 മാർക്കറ്റുകളുടേയും പുനർനിർമ്മാണം ആരംഭിക്കും. അതിഥി തൊഴിലാളികൾക്ക് പ്രത്യേക റസിഡൻസ് കേന്ദ്രങ്ങൾ ഒരുക്കും. 1.5 ലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകുമെന്നും മുഖ്യമന്ത്രി 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Post a comment