കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ്. 35 പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവ് ആയി. ഇതോടെ മൊത്തം പോസിറ്റീവായവരുടെ എണ്ണം 53 ആയി. അതേസമയം 824 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇനിയും 200ല്‍പ്പരം ആളുകളുടെ സാമ്പിള്‍ പരിശോധനയുടെ ഫലമാണ് ലഭിക്കാനുള്ളത്. ഓഗസ്റ്റ് 8ന് രാത്രി 7.45ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഉണ്ടായ അപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം രാജ്യമാകെ അഭിനന്ദിക്കപ്പെട്ടതാണ്. കൊവിഡ് കാലത്തെ അപകടസാധ്യത പോലും മറന്ന് പ്രദേശവാസികള്‍ നടത്തിയ സമയോജിതമായ ഇടപെടല്‍ നിരവധി ജീവന് രക്ഷിക്കാന്‍ സഹായകമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു.
Post a comment