19 August 2020

കളരാന്തിരി അമ്പലക്കണ്ടി മമ്മി(70) നിര്യാതനായി
(VISION NEWS 19 August 2020)


കൊടുവള്ളി:  കളരാന്തിരി അമ്പലക്കണ്ടി മമ്മി(70) നിര്യാതനായി. ഇന്ന്(ബുധനാഴ്ച) ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറു ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന ശേഷം ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ മൂലം ഇഖ്‌റ ആശുപത്രിയില്‍ വീണ്ടും  പ്രവേശിപ്പിക്കുകയും ഇവിടെ നടത്തിയ കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 
ഭാര്യ സൈനബ, മക്കള്‍: സലീം, ജമാല്‍, അക്ബറലി, അബ്ദുല്‍ അസീസ്, ജംഷീന, റിയാസ്, പരേതനായ ജാബിർ മരുമക്കള്‍:ഫായിസ്, ഷാഹിദ, ജാസ്മിന, ഷാക്കിറ, ഫസ്‌ന.
കോവിഡ് മരണത്തെ തുടര്‍ന്ന് കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ 7 കളരാന്തിരി സൗത്ത് ഡിവിഷന്‍ കണ്ടയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

Post a comment

Whatsapp Button works on Mobile Device only