15 August 2020

സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി, അടുത്ത മാസം 9 വരെ പുതിയ ക്രമീകരണം
(VISION NEWS 15 August 2020)





 തിരുവനന്തപുരം:കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് തിങ്കളാഴ്ചമുതൽ ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം.

 *നിയന്ത്രണം ഇങ്ങനെ* 

▪️0,1,2,3 എന്നീ അക്കങ്ങളിൽ അക്കൗണ്ടുകൾ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് സന്ദർശന സമയം.
▪️4,5,6,7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദർശന സമയം
▪️8,9 എന്നീ അക്കങ്ങളിൽ അക്കൗണ്ട് അവസാനിക്കുന്നവർക്ക് 2.30 മുതൽ വൈകിട്ട് നാലുമണി വരെ ബാങ്കുകളിൽ എത്താം.
വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. അടുത്തമാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only