28 ഓഗസ്റ്റ് 2020

ആരാമ്പ്രം സ്കൂൾ പേര് വിവാദം:ജില്ലാ ഭരണകൂടം ഇടപ്പെട്ടു: ഔദ്യോഗിക ബോർഡിലെസ്റ്റിക്കർ പൊളിച്ചുനീക്കി
(VISION NEWS 28 ഓഗസ്റ്റ് 2020)കൊടുവള്ളി- ആരാമ്പ്രം ഗവ: എം യു .പി സ്കൂളിന്റെ ആരാമ്പ്രം അങ്ങാടിയിലുള്ള
ഔദ്യോഗിക നെയിംബോർഡിൽ ചിലർ
പതിച്ച സ്റ്റിക്കർ പൊളിച്ചു നീക്കേണ്ടി വന്നു. ജില്ലാ ഭരണകൂടം ഇടപ്പെട്ടതിനെ
തുടർന്ന് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നേരിട്ട് സ്ഥലത്തെത്തി സർക്കാർ ഔദ്യോഗിക ബോർഡിൽ പുതുതായി
പതിച്ച ഫ്ലക്സ് സ്റ്റിക്കർ നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയായിരിന്നു
തുടർന്ന് ഉച്ചയോടെ
പുതിയ നാമകരണ സ്റ്റിക്കർ പൊളിച്ച്നിക്കുകയാണുണ്ടായത്, 
ആരാമ്പ്രം ഗവ: എം യു .പി സ്കൂളിൽ
ഗ്രാമ പഞ്ചായത്ത് വിവിധ ഫണ്ടുകൾ
വിനിയോഗിച്ച് പ്രവേശന കവാടവും ചുറ്റുമതി ലും നിർമ്മിച്ചിരുന്നു.- ഈ പ്രവേശന കവാടത്തിന് പരേതനായ സി.എച്ച് മുഹമ്മദ് കോയയുടെ നാമകരണം ചെയ്യാൻ പ്രതിപക്ഷ വിയോജന കുറിപ്പോടെ ഭരണ സമിതി തീരുമാനിച്ചിരുന്നു, ഈ തീരുമാനത്തിന്റെ
മറവിൽ ചിലർ സർക്കാർ ഔദ്യോഗിക
നെയിംബോർഡിലും സി എച്ചിന്റെ പേര്
സ്റ്റിക്കർ പതിക്കുകയായിരുന്നു
.ഇതിനെതിരെ യുവജനസംഘ നകളുംഅധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരികയും മുഖ്യമന്ത്രി,
വിദ്യഭ്യാസ വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ,
ഡി.ഇ.ഒ തുടങ്ങിയവർക്ക് പരാതി നൽകുകയും ചെയ്തു.ഇതേ തുടർന്നാണ്
ജില്ലാ ഭരണകൂടം ഇടപ്പെട്ട് ബോർഡിൽ പതിച്ച സ്റ്റിക്കർ പൊളിച്ചുനീക്കം ചെയ്യിപ്പിച്ചത്

റിപ്പോർട്ട്‌ :ബഷീർ ആരാമ്പ്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only