കോഴിക്കോട്. കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു ഐ എ എസ് ന്റെ കോവിഡ് റിസൽട്ട് നെഗറ്റീവ്. ജാഗ്രതയുടെ ഭാഗമായി അദ്ധേഹം നിരീക്ഷണത്തിൽ തുടരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധേഹം ഈ വിവരം അറിയിച്ചിട്ടുള്ളത്. ആഗസ്റ്റ് 7 ലെ കരിപ്പൂര്‍ വിമന അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ഇദ്ധേഹം രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സജീവമായി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം കളക്ടര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.
കളക്ടറുടെ ചുമതലകള്‍ ക്വാറന്റൈനില്‍ നിര്‍വഹിച്ചു കൊണ്ടിരിക്കെ നടത്തിയ ആന്റിജന്‍, ആര് ടി - പി സി ആര് ടെസ്റ്റുകള്‍ നെഗറ്റീവ് ആയിരുന്നു.
*കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 👇*
_ഓഗസ്റ്റ് 7ലെ കരിപ്പൂർ വിമാനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ കൊറോണ ഭീഷണിയെയും കണ്ടെയിൻമെന്റ് സോൺ പ്രദേശത്ത് തങ്ങളുടെ സുരക്ഷ പോലും വകവെക്കാതെ കോരി ചൊരിയുന്ന മഴയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും നല്ലവരായ നാട്ടുകാരും, രക്തദാനത്തിനു സന്നദ്ധ സേവനത്തിനുമായി രാത്രി ഏറെ വൈകിയും ആശുപ്രതികൾക്ക് മുൻപിൽ കാത്തുനിന്ന നമ്മുടെ യുവജനങ്ങളും എക്കാലവും അനുകരിക്കാവുന്ന കരുതലിന്റെ മാത്യകയായാണ് നമുക്ക് സമ്മാനിച്ചത്. അന്നേ ദിവസം ഞാനും മലപ്പുറം കളക്ടർക്കും, ഉദ്യോഗസ്ഥർക്കുമൊപ്പം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മലപ്പുറം കളക്ടർക്കും, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത ചില ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ ഞാനും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ ചുമതലകൾ ക്വാറന്റെനിലിരുന്നു കൊണ്ടു തന്നെ നിർവഹിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആന്റിജൻ, ആർ.ടി-പി.സി.ആർ ടെസ്റ്റുകൾ നെഗറ്റീവ് ആയിരുന്നു. നമ്മൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് രോഗവുമായി സമ്പർക്കം ഉണ്ടാകാം എന്ന് നമ്മൾ മനസിലാക്കണം. അതിനാൽ തന്നെ നമ്മുടെ ദൈനംദിന ഇടപെടലുകളിൽ രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണം. അരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത് വരെ നിരീക്ഷണത്തിൽ തുടരും, അത്രയും ദിവസം വീട്ടിൽ കഴിഞ്ഞു കൊണ്ട് ഔദ്യോഗിക ചുമതലകൾ നിർവഹിക്കും. രോഗം സ്ഥിരീകരിച്ച സഹപ്രവർത്തകർക്കും ഇപ്പോൾ ചികിത്സയിലുള്ള എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു._
എസ്. സാംബശിവ
ജില്ലാ കളക്ടർ, കോഴിക്കോട്
Post a comment