കൊടുവള്ളി :കോവിഡ് ഭീതി ആഘോഷങ്ങൾക്കു വിലങ്ങിടുമ്പോഴും മലയാളിക്ക് മാറ്റിനിർത്താൻ കഴിയാത്ത ഓണാഘോഷത്തിന് പുതിയൊരു രീതിയിൽ നിറം പകരുകയാണ് എരവന്നൂർ എ.യു.പി സ്കൂൾ. പൂരാടം മുതൽ തിരുവോണം വരെ വിദ്യാലയത്തിലെ കുട്ടികൾക്ക് വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പരിപാടികൾക്ക് ആശംസകളുമായി രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖരും എത്തിയിട്ടുണ്ട് .കുട്ടികൾ വീടുകളിൽ ഇരുന്നുകൊണ്ട് മാവേലിയായി വേഷപകർച്ച നടത്തിയും പൂക്കള ചിത്രരചന നടത്തിയും ഓണാഘോഷത്തിന് നിറം പകരുകയാണ് . തിരുവോണദിനത്തിൽ ബഹുമാനപ്പെട്ട തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി .പി രാമകൃഷ്ണൻ ,കോഴിക്കോട് എം.കെ. രാഘവൻ, കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് , സിനിമാ സീരിയൽ താരം വിനോദ് കോവൂർ എന്നിവർ പങ്കെടുക്കും. ഓണസദ്യ കഴിച്ചും കൂട്ടുകാരോടൊത്ത് പൂക്കളമിട്ടും ഓണക്കളികളിലേർപ്പെട്ടും ഓണാഘോഷം തിമർത്താടിയിരുന്ന കുട്ടികൾക്ക് ഈ വീട്ടിലിരിപ്പ് കാലത്ത് ഇത്തിരി എങ്കിലും ആശ്വാസം പകരാൻ എരവന്നൂർ എ.യു. പി സ്കൂളിലെ അധ്യാപകരും പി.ടി.എ യും ശ്രമിക്കുകയാണ്.
Post a comment