24 August 2020

സംസ്ഥാന സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
(VISION NEWS 24 August 2020)



സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പരാജയപ്പെട്ടു. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ 40 അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 87 പേ​ർ പ്ര​തി​കൂ​ലി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി​യ​ത് എ​ഴു​ന്നേ​റ്റു​നി​ർ​ത്തി​യാ​ണ്.

മൂന്നരമണിക്കൂർ കവിഞ്ഞ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്. അതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.

Post a comment

Whatsapp Button works on Mobile Device only