30 ഓഗസ്റ്റ് 2020

ഉദ്ഘാടനം നീട്ടി; മടവൂരിൽ എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് യു.ഡി എഫ് നേതാക്കളുടെ നാമകരണം നടത്തിയ നടപടി വിവാദമാവുന്നു
(VISION NEWS 30 ഓഗസ്റ്റ് 2020)

കൊടുവള്ളി :മടവൂരിൽ കാരാട്ട് റസാക്ക് എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച് നിർമ്മിച്ച
കെട്ടിടങ്ങൾക്ക് പരേതരായ യു.ഡി എഫ് നേതാക്കളുടെ നാമകരണം ചെയ്യുന്നത് വിവാദമാവുന്നു.
 ഇടത് പക്ഷ മുന്നണി സർക്കാരിന്റെയും കാരാട്ട്  റസാക്ക് എം എൽ എ   യുടെയും
ശ്രമഫലമായി മടവൂർഗ്രമപഞ്ചായത്തിൽ
നിർമ്മാണം പൂർത്തികരിച്ച് ഉദ്ഘാടനം
കാത്ത് കഴിയുന്ന കെട്ടിടങ്ങൾക്കാണ്
കാലാവധി കഴിയാറായ മടവൂർ ഗ്രാമ
പഞ്ചായത്ത് ഭരണസമിതി ധൃതി പിടിച്ച്
പഴയ കാല യു.ഡി എഫ് നേതാക്കളുടെ
പേരിടൽ മാമാങ്കം നടത്തുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്, ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഗ്രാമപഞ്ചായത്ത് ഭരണസ്ഥിതി യോഗം പ്രതിപക്ഷംഗ ങ്ങളുടെ വിയോജന കുറിപ്പോടെ അംഗീകാരവും നൽകിയതായും അറിയാൻ കഴിഞ്ഞു.
ഒന്നേകാൽ കോടിയിലേറെ രൂപ ചിലവിൽ നിർമ്മാണം പൂർത്തികരിച്ച മടവൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം, ആരാമ്പ്രം ഗവ: എം യു .പി സ്കൂൾ എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ ബ്ലോക്ക് എന്നിവക്കാണ്
ധൃതി പിടിച്ച് നാമകരണം നടത്തിയതെന്നാണ് പരാതി,
മടവൂർ ഗ്രാമപഞ്ചായത്ത് കാര്യാലയ
ത്തിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ പരേതനായ രാജീവ് ഗാന്ധിയുടെയും ആരാമ്പ്രം ഗവ: എം യു .പി സ്കൂൾ ബ്ലോക്കിന് മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, മുൻ എം പി.ഇ.അഹമ്മദ് എന്നിവരുടെ നാമകരണം നടത്താനാണത്രെ തീരുമാനം.
എൽ ഡി എഫ് സർക്കാരിന്റെ വികസന മുന്നേറ്റങ്ങളെ സ്വന്തം എക്കൗണ്ടിലാക്കാ
നുള്ള ഭരണ സമിതി തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ മടവൂർ മേഖലാ കമ്മിറ്റിയും ഇടത് പക്ഷ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കയാണ്.
പേരിടൽ വിവാദമായ സാഹചര്യത്തിൽ
ആഗസ്റ്റ് 27 ന് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്യേണ്ട ചടങ്ങ് നീട്ടിവെച്ചിരിക്കയാണ്. ആരാമ്പ്രം ഗവ: എം യു പി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനവും അനന്തമായി നീളുകയാണ്. 

റിപ്പോർട്ട്‌ : ബഷീർ ആരാമ്പ്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only