23 August 2020

വ്യാജരേഖയുണ്ടാക്കി എൽ.ഡി.എഫ്. വോട്ട് ചേർക്കുന്നെന്ന് : മുസ്‌ലിം ലീഗ് നിയമനടപടിക്ക്
(VISION NEWS 23 August 2020)


കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ വ്യാജരേഖകൾ ഉണ്ടാക്കി എൽ.ഡി.എഫ്. വോട്ടുകൾ ചേർക്കുന്നതായി പരാതിപ്പെട്ട് മുസ്‌ലിം ലീഗ് നിയമനടപടിയിലേക്ക്. കൊടുവള്ളി നഗരസഭ മുസ്‌ലിംലീഗ് കമ്മിറ്റിയുടേതാണ് തീരുമാനം.

ഭരണസ്വാധീനം ഉപയോഗിച്ച് എൽ.ഡി.എഫ്. ഡിവിഷൻ അതിർത്തികൾക്ക് പുറത്ത് താമസിക്കുന്നവരെയും വയസ്സ് തികയാത്തവരെയും മറ്റ് പഞ്ചായത്തുകളിൽ കാലങ്ങളായി സ്ഥിരതാമസക്കാരായവരെയും വ്യാജരേഖകൾ ഉണ്ടാക്കി വോട്ടുകൾ ചേർക്കുന്നു എന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് സെക്രട്ടറിക്ക് പരാതിയും നൽകിയിട്ടുണ്ട്.

തിരഞ്ഞടുപ്പ് നീതിയുക്തം നടത്തുന്നതിനുവേണ്ടി വോട്ട് ചേർക്കുന്നത് സംബന്ധിച്ച് കർശനമായ നിരീക്ഷണം ആവശ്യപ്പെട്ടാണ് പാർട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്.

പ്രസിഡന്റ് വി.കെ. അബ്ദുഹാജി അധ്യക്ഷനായി. കെ.കെ.എ. കാദർ, അലി മാനിപുരം, വി.എ. റഹ്മാൻ, കെ.സി. മുഹമ്മദ്, വി.സി. അബൂബക്കർ, പി. മുഹമ്മദ്, എടകണ്ടി നാസർ, ടി.പി. നാസർ, ശംസുദ്ധീൻ കളത്തിങ്ങൽ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only