15 August 2020

കൊടുവള്ളി മുൻസിപ്പാലിറ്റി കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കുക -ജ്വല്ലറി മാനുഫാക്ചെർസ് അസോസിയേഷൻ
(VISION NEWS 15 August 2020)


കൊടുവള്ളി: അശാസ്ത്രീയമായും വ്യാപാരി സമൂഹത്തെ ബുദ്ധിമുട്ടിലാക്കിയും കൊടുവള്ളി മുൻസിപ്പാലിറ്റി പൂർണ്ണമായും അനന്തമായി കണ്ടയിൻമെന്റ്സോണാക്കിയതിൽ പ്രതിഷേധിച്ച് J MA ( ജ്വല്ലറി മാനുഫാക്ചേർസ് അസോസിയേഷൻ) കൊടുവള്ളി 15-08-2020 ന് ചേർന്ന ഓൺലൈൻ മീറ്റിംഗിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മഹാമാരിയുടെ കാലത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാതെ മാനദണ്ഡങ്ങൾ പ്രകാരം തുറക്കുന്നതിനെ കുറിച്ചാണ് അധികാരികൾ ആലോചിക്കേണ്ടത് എന്ന് യോഗം വിലയിരുത്തി.
J MA പ്രസിഡന്റ് ഷമീം വള്ളിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീററ് സെക്രട്ടറി അൻവർ സ്വാഗതം പറഞ്ഞു. ഹക്കീം മലബാർ, ജാഫർ എലൈറ്റ് ഗോൾഡ്, ജരീർ RC  , SM ഷമീർ, ബൈജു GP , റഷീദ് ജ്വല്ലക്സ്, ബൈജു ദീപം, ഇദ് രി തങ്ങൾ സ്, ബിജു ക്യാപിറ്റൽ, അമീൻ കാരാട്ട്, ഖാലിദ് ഷാസ് ഗോൾഡ്, ഷമീർ, മജീദ് സഫ ഷിബു VC തുടങ്ങിയവർ സംസാരിച്ച മീറ്റിംഗ് ഷമീർ നോബിളിന്റെ നന്ദി യോട് കൂടി അവസാനിച്ചു.

Post a comment

Whatsapp Button works on Mobile Device only