22 August 2020

"കോവിഡ്'' താമരശ്ശേരിയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, ആദ്യ മരണവും റിപ്പോർട്ട് ചെയ്തു, കൂടുതൽ ജാഗ്രത പുലർത്തണം
(VISION NEWS 22 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതാമരശ്ശേരി: കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയും, മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണം.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലുള്ള  പരപ്പൻ പൊയിൽ സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്, പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്.


*നമ്മൾ ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ഓരോ പ്രദേശവും കൈവിട്ട് പോകും..* 

ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക,
കോവിഡ് വ്യാപനം  ഉയരുന്നതിനാൽ പൊതു ഇടങ്ങളിൽ മാത്രമല്ല വീടുകളിലേക്കും നിയന്ത്രണം വ്യാപിക്കേണ്ട ഘട്ടമായിരിക്കുന്നു.
പുറത്ത് നിന്നും വരുന്നവർ സ്വയം അണുനാശനം നടത്തി മാത്രം വീട്ടിലെ വസ്തുക്കളിൽ സ്പർശിക്കുക.

പൊതുവാഹന യാത്രകളിൽ സമൂഹ വ്യാപന സാധ്യത കൂടുതലാണ്, ഇങ്ങനെയാത്ര ചെയിതവർ വീട്ടിൽ തിരിച്ചെത്തിയാൽ ധരിച്ചു വസ്ത്രങ്ങൾ പുറത്തേക്ക് മാറ്റി സോപ്പ് ഉപയോഗിച്ച് കുളിച്ചതിന് ശേഷം മാത്രം ഇരിപ്പിടങ്ങൾ ഉപയോഗിക്കുക..

പുറത്ത് നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതികൾ മാറ്റി സൂക്ഷിക്കുക. കഴുകാവുന്നവ സോപ്പിൽ കഴുകിയെടുക്കുക.

ഫ്രിഡ്ജിൽ വെക്കുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പിട്ട് കഴുകുക.

വീടുകളിലെ എല്ലാ കൂടിച്ചേരലുകളും, ആഘാഷങ്ങളും ഒഴിവാക്കുക.ചടങ്ങുകൾ ഒഴിവാക്കുകയോ, മാറ്റി വെക്കുകയോ നാമമാത്രമായി മിതപ്പെടുത്തുകയോ ചെയ്യുക.

ബന്ധു ഗൃഹസന്ദർശനം ഒഴിവാക്കുക.

ആരാധനാലയങ്ങളിൽ പോകാതിരിക്കുക.

വിവാഹ സ്ഥലങ്ങളിലും മരണവീടുകളിലും കുട്ടികളും 60 വയസ്സ് കഴിഞ്ഞവരും പോകാതിരിക്കുക.

28 ദിവസത്തെ ക്വാറൻ്റെയി നിൽ ഉള്ളവർ മുറിക്ക് പുറത്തിറങ്ങുന്നത് കുറ്റകരമാണ്.

അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം വീടിന് പുറത്തിറങ്ങുക.

സമൂഹ വ്യാപന സൂചനയുള്ളതിനാൽ ഓരോ യാത്രയിലും രോഗം പിടിപെടാനുള്ള സാധ്യത കരുതിയിരിക്കുക.

എല്ലാം നമുക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കി പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക., സാമൂഹിക അകലം പാലിക്കുക.

ദുരന്തം നമ്മുടെ പടിവാതിലിൽ എത്താൻ അധിക സമയം വേണ്ടി വരില്ല. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് ഒന്നും ചെയ്യാൻ സാധിക്കില്ല, വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, ഓക്സിജൻ സിലണ്ടറിനു വേണ്ടി വരിനിൽക്കും നമ്മൾ, ആരോഗ്യ പ്രവർത്തകരും തളർന്ന് വീഴും, ഇതെല്ലാം തടയാനുള്ള ഒരേയൊരു മാർഗ്ഗം സാമൂഹ്യ അകലം പാലിക്കുക മാത്രമാണ്. ചൈന കരകയറിയതും, താഴ് വാനും,ജപ്പാനും, സിങ്കപ്പൂരും, പ്രതിരോധിച്ചതും സാമൂഹ്യ അകലം പാലിച്ചാണ്.അതേ ഇന്നുതന്നെ ഇപ്പോൾ തന്നെ നമ്മൾ തുടങ്ങണം...

മൂന്നു പേരിൽ നിന്നും മൂവായിരം പേരിൽ എത്താൻ മൂന്നോ നാലോ ദിവസം മതി.എന്നാൽ മൂന്നു പേരെ ഐസോ ലൈറ്റ് ചെയ്ത് ചികിത്സിച്ച് ഭേതമാക്കാൻ നാലോ അഞ്ചോ ദിവസം മതി.അതിനാൽ കൂട്ടം കൂടാതിരിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പിട്ട് ഇടക്കിടെ കഴുകുക, പരമാവധി വീടിനകത്ത് തന്നെ കഴിയുക.

Post a comment

Whatsapp Button works on Mobile Device only