ഓമശ്ശേരി: അമ്പലക്കണ്ടി പുതിയോത്ത് പി.സി കുഞ്ഞാലൻ കുട്ടി മുസ്ലിയാർ വാഫി കോളജ് (ഇസ് ലാമിക് ആന്റ് ആർട്സ്)പുതിയ ബാച്ചിന്റെ നവാഗത സംഗമം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ആധുനികകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തലാണെന്നും മത-ഭൗതിക വിദ്യകളുടെ സമന്വയത്തിലൂടെ രാജ്യത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പണ്ഡിതരെ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രണമുളളതിനാൽ ഓൺലൈനായാണ് പരിപാടി നടന്നത്.പുതിയോത്ത് മഹല്ല് ജനറൽ സെക്രട്ടറി കെ.മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു.തൃശ്ശൂർ ജില്ലാ 'സമസ്ത' മുശാവറ അംഗം ഷിയാസ് അലി വാഫി മുഖ്യപ്രഭാഷണം നടത്തി.മഹല്ല് പ്രസിഡണ്ട് എൻ.മുഹമ്മദ് ഹാജി,യൂനുസ് അമ്പലക്കണ്ടി,സി.ഐ.സി അക്കാദമിക് കൗൺസിൽ മെമ്പർ ടി.അലി ഹുസൈൻ വാഫി,ടി.പി.ജുബൈർ ഹുദവി എന്നിവർ പ്രസംഗിച്ചു.ഹാഫിള് യു.പി.അബൂബക്കർ ഫൈസി ഖിറാഅത്ത് അവതരിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ കുഞ്ഞബ്ദുള്ള വാഫി സ്വാഗതവും അബുൽ ഫസൽ വാഫി നന്ദിയും പറഞ്ഞു.
Post a comment