29 ഓഗസ്റ്റ് 2020

സ്വർണ വ്യാപാരികളുടെ പോര് ശക്തം, സ്വർണാഭരണങ്ങൾക്ക് സംസ്ഥാനത്ത് രണ്ട് വില
(VISION NEWS 29 ഓഗസ്റ്റ് 2020)




സ്വര്‍ണാഭരണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിലുളള പോര് മുറുകിയതോടെ സംസ്ഥാനത്ത് സ്വര്‍ണത്തിന് രണ്ട് വില. പവന് 800 രൂപയുടെ വ്യത്യാസമാണ് ഇരു സംഘടനകളും പ്രഖ്യാപിച്ച നിരക്കിലുളളത്. അനധികൃത സ്വര്‍ണമാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്ന് ഒരു വിഭാഗവും തങ്ങളുടേതാണ് യഥാര്‍ത്ഥ വിലയെന്ന് മറു കൂട്ടരും പറയുന്നു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ച നിരക്ക് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയാണ് വില. ഈ സംഘടനയില്‍ നിന്ന് വിഘടിച്ച് നില്‍ക്കുന്നവര്‍ ഗ്രാമിന് 4600 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കുന്നത്. ലണ്ടന്‍, മുംബൈ, വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അത് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കാന്‍‌ സാധിക്കുകയെന്നും ഇതിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് സ്വര്‍ണം വില്‍ക്കുന്നുണ്ടെങ്കില്‍ അത് അനധികൃതമാ സ്വര്‍ണമാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പറയുന്നു.

എന്നാല്‍ ഗ്രാമിന് 4600 രൂപയ്ക്ക് സ്വര്‍ണം വില്‍ക്കാന്‌ സാധിക്കുമെന്നും ഓണത്തോടനുബന്ധിച്ച് വില്‍പന നടക്കാന്‍ വേണ്ടിയാണ് ഈ വില പ്രഖ്യാപിച്ചതെന്നും വിഘടിച്ച് നില്‍ക്കുന്ന വിഭാഗത്തിന്‍റേ നേതാവ് ജസ്റ്റിന്‍ പാലത്ര പറഞ്ഞു. അതേ സമയം രണ്ട് നിരക്കുകള്‍ വരുന്നത് സ്വര്‍ണവായ്പ എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only