16 August 2020

ഭാരതത്തിന്റെ പൈതൃകം തിരിച്ചെടുക്കാൻ യോജിക്കുക: മുനവ്വറലി തങ്ങൾ
(VISION NEWS 16 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി: ബഹുസ്വരതയും നാനാത്വത്തിൽ ഏകത്വവും രൂപപ്പെടുത്തി ലോകത്തിന് മുമ്പിൽ അന്തസ്സാർന്ന വ്യതിരക്തത ഉയർത്തിപ്പിടിച്ച ഭാരതത്തിന്റെ പൈതൃകം ഫാഷിസ്റ്റ് ഏകശിലാ ദുരവസ്തയിൽ നിന്ന് തിരിച്ച്‌ കൊണ്ടുവരാൻ മതേതര ചേരി ഒന്നിച്ച് നിൽക്കണമെന്ന് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ചരിത്രവക്രീകരണവും വർഗ്ഗീയ ചേരിതിരിവുമുണ്ടാക്കുക വഴി കേന്ദ്ര സർക്കാർ സൃഷ്ടിച്ചെടുക്കുന്നത് സങ്കുചിതമായ ദേശീയതയും സാംസ്കാരിക തകർച്ചയുമാണ്. ഗാന്ധിയിൽ നിന്ന് ഗോദ് സെയിലേക്കുള്ള മാറ്റമാണ് സർക്കാറിന്റെ പുതിയ നയങ്ങൾ.ഭാരതീയനായി നില നിൽക്കാൻ ആഗ്രഹിക്കുന്നവർ അടിമത്വം അടിച്ചേൽപ്പിക്കുന്നതിനെ ചെറുക്കുക തന്നെ വേണം തങ്ങൾ പറഞ്ഞു. സ്വാതന്ത്ര്യം: പോരാട്ടം അവസാനിക്കുന്നില്ല എന്ന പ്രമേയത്തിൽ കൂടത്തായി ഇസ്ലാമിക് ദഅവാ സെൻറർ സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ "ഇന്ത്യൻ ലഗസ്സി " വെബിനാർ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ എ.കെ.കാതിരി ഹാജി അധ്യക്ഷത വഹിച്ചു. വി.ഡി.സതീഷൻ എം.എൽ എ , ടി.എ.അഹമ്മദ് കബീർ എം.എൽ.എ , കെ.ടി.കുഞ്ഞിക്കണ്ണൻ പ്രഭാഷണങ്ങൾ നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂർ ( മതേതരത്വത്തിന്റെ രാഷ്ട്രീയം), കെ.ഇ.എൻ.കുഞ്ഞഹമ്മദ് (ബാബരി മണ്ണിലെ ഹിന്ദുത്വ ശിലാന്യാസം), ഡോ: ഹുസൈൻ രണ്ടത്താണി (ദേശീയതയിലെ സൂഫീ സ്വാധീനം) ജാഫർ ഈരാറ്റുപേട്ട ( വാരിയം കുന്നത്തിന്റെ മലയാള രാജ്യം), ജാബിർ ഹുദവി തൃക്കരിപ്പൂർ (സ്വാതന്ത്ര്യ സമരത്തിൽ സമസ്തയുടെ പങ്ക്) പ്രബന്ധങ്ങൾ അവതരിപ്പിച്ചു.നാസർ ഫൈസി കൂടത്തായി മോഡറേറ്ററായി.ഹക്കീം ബാഖവി പൂനൂർ, പി.ടി.ഷൗക്കത്തലി മുസ്ലിയാർ,
യു.കെ.ഹുസൈൻ ഓമശ്ശേരി, വി.കെ.ഇമ്പിച്ചി മോയി, എ.കെ.അബ്ബാസ്, എ.കെ.അസീസ്, ബാബു കുടുക്കിൽ, റഫീഖ്‌ കൂടത്തായി, മുജീബ് കൂളിക്കുന്ന്, മുനീർ കൂടത്തായി, കരീം വെഴുപ്പൂർ, മൊയ്തീൻ പുറായിൽ, ശക്കീർ കരിമ്പാലക്കുന്ന്, സി.കെ.മുഹമ്മദ് സിറാജ് ആശംസകൾ നേർന്നു.എം.ടി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും അൻവർ പുറായിൽ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only