20 August 2020

പ്രഥമ എ കെ മൂസ്സ സ്മാരക സിൻസിയർ കർഷക അവാർഡ് യു കെ അബ്‍ദുൾ അസീസിന്
(VISION NEWS 20 August 2020)




     കിഴക്കോത്ത് പഞ്ചായത്തിലേ ഏറ്റവും നല്ല മാതൃകാ കർഷകന് സിൻസിയർ കച്ചേരിമുക്ക് ഈ വർഷം മുതൽഏർപ്പെടുത്തിയ പുരസ്‌ക്കാരത്തിന്ശ്രീ. യു.കെ. അബ്ദുൾ അസിസ്‌ അർഹനായി. കച്ചേരിമുക്കിലെ  സാമൂഹ്യ_ കാർഷിക മേഘലകളിൽ നിറ സാന്നിധ്യമായിരുന്ന  ശ്രീ. എ കെ മൂസ്സ യുടെ സ്മരണക്കായി  ഏർപെടുത്തിയതാണ് ഈ അവാർഡ് .
കിഴക്കോത്ത് കൃഷി ഓഫീസർ, ശ്രീമതി. ശുഭ, കാക്കൂർ കൃഷി അസിസ്റ്റന്റ് ശ്രീ ബിജു  വട്ടക്കണ്ടി സിൻസിയർ കാർഷിക കൂട്ടായ്മ പ്രസിഡന്റ് ശ്രീ.കെ.കെ.വിജയൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.   കിഴക്കോത്ത് വില്ലേജിൽ കാരക്കുന്നുമ്മൽ    വീട്ടിൽ താമസിക്കുന്ന    അബ്ദുൽ അസീസ് (60 വയസ്സ് ) . കഴിഞ്ഞ നാല്  വർഷമായി ക്ഷീര കർഷക മേഖലയിൽ പ്രവർത്തിക്കുന്നു  . കിഴക്കോത്ത് പൂളക്കമണ്ണിലും കൊടുവള്ളി ചുണ്ടപ്പുറത്തുമായി രണ്ട്  ഫാമുകളിലായി എപ്പോൾ  മുപ്പത്തിരണ്ട് പശുക്കൾ ഉണ്ട് . പശുക്കൾക്കാവശ്യമായ മുഴുവൻ പുല്ലും സ്വന്തം കൃഷിയിടത്തിലും , പാട്ടത്തിന് വയൽ എടുത്തും കൃഷി ചെയ്യുന്നു  . ചെറിയ രീതിയിൽ വാഴയും , പൂളയും , തെങ്ങും കൃഷി ചെയ്യുന്നുണ്ട് . ഫാമുകളിൽ ബയോ ഗ്യാസ് പ്ലാന്റുകളും , മ്യൂസിക്  തുടങ്ങി എല്ലാ ആധുനിക  സൗകര്യങ്ങളും ഉള്ളതിനാൽ  കൂടുതൽ പാലും കിട്ടുന്നുണ്ട് . ഇപ്പോൾ  നൂറ്റിയൻപത് ലിറ്റർ  പാൽ അളക്കുന്നുണ്ട് . ഫാമിന്റെ തുടക്കത്തിൽ കച്ചേരിമുക്ക് , കൊടുവള്ളി എന്നീ സൊസൈറ്റികളിലായിരുന്നു  പാൽ  നൽകിയിരുന്നത് .   ഇപ്പോൾ കൊടുവള്ളി മുൻസിപ്പാലിറ്റി ,  കിഴക്കോത്ത് പഞ്ചായത്ത് എന്നിവിടങ്ങളിലെ വീടുകളിൽ "മോനൂസ് മിൽക്ക്" എന്ന പേരിൽ  നേരിട്ട് പാൽ  എത്തിക്കുന്നു.   പുലർച്ചെ 4 മണി മുതൽ ദിവസം മുഴുവൻ  ജോലിയിൽ വ്യാപൃതൻ.  കുറേ കാലം വിദേശത്തു ജോലിയിലായിരുന്നു .     ആയിരം ലിറ്റർ പാലളക്കുന്ന ഒരു ഡയരി ഫാം എന്നതാണ് ശ്രീ. അസീസിന്റെ ലക്ഷ്യം. . വീട്ടുകാരുടെ നല്ല സഹകരണവും  ലഭിക്കുന്നുണ്ട് . ബിരുദ ധാരിയായ  മകൻ ജംഷീർ  ഇപ്പോൾ ഗേൾഫിലെ ജോലി ഉപേക്ഷിച്ച് പിതാവിനെ സഹായിക്കുന്നു .പത്തോളം മറ്റ്‌ തൊഴിലാളികളുമുണ്ട് .
                      ✍🏻
           കമറുൽ ഹകീം
    ( സെക്രട്ടറി സിൻസിയർ കച്ചേരിമുക്ക് )

Post a comment

Whatsapp Button works on Mobile Device only