21 August 2020

മൈക്രോ കണ്ടെയിൻമെന്റ് സോൺ നടപ്പാക്കണം: കേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി
(VISION NEWS 21 August 2020)


 



കോവിഡ് റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മൈക്രോ കണ്ടെയിൻമെന്റ് ഏരിയ പ്രഖ്യാപിച്ച്‌ ജനജീവിതം മുന്നോട്ട് പോകാൻ സഹായിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
 കോവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു പ്രദേശംമുഴുവൻ അടച്ചിടുന്നത് ജനജീവിതത്തിന്റെ താളം തെറ്റിക്കുകയാണ് .
മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പോലെ രോഗിയുടെ സമ്പർക്ക ഏരിയയിലെനൂറ് മീറ്റർ പ്രദേശത്തെ മൈക്രോ കണ്ടോന്റ് മെന്റ് ആക്കി മറ്റ് പ്രദേശങ്ങളെ നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കണം.
നിത്യ വരുമാനക്കാരായ കച്ചവടക്കാർ, ടൈലർ മാർ ,വർക് ഷോപ്പുകൾ, സിമിന്റ് കടകൾ, ഹാർഡ് വേർസ്, ടെക്സ്റ്റയിൽസ്, മറ്റ് സ്ഥാപനങ്ങൾ എല്ലാം അടച്ചിട്ട സ്ഥിതി ആശങ്കയുണർത്തുന്നതാണ്.നിർമ്മാണ രംഗം ഉൾപ്പെടെ തൊഴിൽ മേഖല സ്തംഭിക്കുന്നത് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടും.
അതുകൊണ്ട് രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെ സമ്പൂർണമായി അടച്ചു പൂട്ടി  കണ്ടെയിൻമെന്റ് സോണിലെ വ്യവസ്ഥകൾ പൂർണമായി നടപ്പാക്കണം - ഒറ്റപ്പെട്ട രോഗികൾ ഉണ്ടായിരുന്ന ആദ്യ കാലത്ത് നടപ്പാക്കിയ രീതി തന്നെ ലോക് ഡൗൺ പിൻവലിച്ച   ഘട്ടത്തിലും   നടപ്പാക്കുന്നത് പ്രായോഗികമല്ല      രോഗവ്യാപന മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ മറ്റ് പ്രദേശങ്ങളിൽ ഇളവ് നൽകാൻ അധികൃതർ തയ്യാറാകണം'

രോഗം സ്ഥിരീകരിച്ചാൽ വാർഡും പഞ്ചായത്തും അടച്ചു പൂട്ടാതെ മൈക്രോ കണ്ടോയിൻ മെൻറ് നടപ്പാക്കിയാൽ ആരോഗ്യ പ്രവർത്തകർക്കും RRTവളണ്ടിയർമാർക്കും ആ
 പ്രദേശങ്ങളിൽ കേന്ദ്രീകരിക്കാനാവും.
പലയിടങ്ങളിലും കടകൾ അടപ്പിക്കൽ മാത്രമായി കണ്ടോയിൻ മെന്റ് വ്യവസ്ഥകൾ മാറുകയാണ്
കടുത്ത നിയന്ത്രണ മെന്നത് സർക്കാർ ഉത്തരവിൽ മാത്രമാവുന്ന സ്ഥിതിയാണുള്ളത്

രോഗവ്യാപനത്തെ തടയാനുള്ള നിയന്ത്രണങ്ങളെ അംഗീകരിക്കാൻ തയ്യാറാണെങ്കിലും അത് ഏകപക്ഷീയമാവരുത്

മൈക്രോ കണ്ടെയിൻമെന്റുകൾ എന്ന പ്രായോഗിക സംവിധാനം നടപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറകണമെന്നും ജില്ലാ ഭരണകൂടം അനുമതി നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.സി.കെ.വിജയൻ, ടി. മരക്കാർ, സി.വി.ഇക്ബാൽ, കെ.എം റഫീഖ്, ഡി.യം.ശശീന്ദ്രൻ ,കെ.സുധ, സന്തോഷ് സെബാസ്റ്റ്യൻ, കെ.സോമൻ പ്രസംഗിച്ചു           

വിശ്വസ്തതയോടെ
ടി. മരക്കാർ - സിക്രട്ടറി. 9288906891

Post a comment

Whatsapp Button works on Mobile Device only