കൊവിഡ് കാലത്ത് ആഘോഷമില്ലാതെ കേരളം ഓണത്തെ വരവേല്‍ക്കുകയാണ്. സാധാരണ ഇന്ന് തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഉത്രാടപാച്ചിലിന്റെ തിരക്കിലാകേണ്ടതാണ് മലയാളി. എന്നാല്‍ കൊവിഡ് കാലവും ചിലയിടങ്ങളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണവും തിരക്കെല്ലാം കുറയ്ക്കുകയുണ്ടായി.
ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ക്ക് നാളെ പരിസമാപ്തിയാകും.
കൊവിഡ് കാലമാണെങ്കിലും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്ട്രോണിക്സ് കടകളിലുമാണ് തിരക്ക് കൂടുതല്‍.
ഇന്ന് ഉത്രാടമായതിനാല്‍ തിരക്ക് ഒന്നുകൂടി കൂടും എന്ന കാര്യത്തില്‍ സംശയമില്ല. അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍. 'കാണം വിറ്റും ഓണം ഉണ്ണണം' എന്നാണല്ലോ ചൊല്ല്.
അതേസമയം, ജാഗ്രതയുണ്ടാകണം. ഓണത്തിരക്കിൽ കൊറോണയുടെ കാര്യം മറന്നുപോകരുതെന്ന നിർദേശമാണ് അധികൃതർ നൽകുന്നത്. ഇതിനായി ജില്ലയിലെ നഗര-ഗ്രാമപ്രദേശങ്ങളിലെല്ലാം പൊലീസ് പരിശോധനകൾ നടക്കുന്നുണ്ട്.
ഓൺലൈൻ ഓണം
കൊവിഡ് ആഘോഷങ്ങൾക്ക് പരിമിതിയുണ്ടെങ്കിലും കോളേജുകളിലേയും, സ്കൂളിലേയും വിദ്യാർത്ഥികൾ ഓൺലൈൻ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. അത്തപ്പൂക്കളമത്സരം മുതൽ മാവേലിവേഷം കെട്ടിയുള്ള മത്സരങ്ങൾ, ഓണപ്പാട്ട്, പാചകമത്സരങ്ങൾ എന്നിങ്ങനെ ആഘോഷങ്ങൾ നീളുകയാണ്.
Post a comment