26 ഓഗസ്റ്റ് 2020

കോവിഡ് വ്യാപനം -താമരശ്ശേരി പഞ്ചായത്തിനെ ക്ലസ്റ്റർ പട്ടികയിൽ ഉൾപ്പെടുത്തി
(VISION NEWS 26 ഓഗസ്റ്റ് 2020)
താമരശ്ശേരി :കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താമരശ്ശേരി ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതുവരേ 55 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 
രോഗികള്‍ കുറഞ്ഞതിനാല്‍ നാദാപുരവും ചാലിയവും ക്ലസ്റ്ററില്‍ നിന്ന് ഒഴിവായി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം പത്തായി. ഒളവണ്ണ- 6, വെള്ളയില്‍ -113, മുഖദാര്‍- 37, ചെക്യാട് - 12, ചോറോട്- 144, കുറ്റിച്ചിറ - 6, വടകര- 51, തിരുവള്ളൂര്‍- 20, വലിയങ്ങാടി 18 എന്നിങ്ങനെയാണ് ക്ലസ്റ്ററുകളില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only