കൊടുവള്ളി- ജീവനക്കാരടക്കം എല്ലാവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ മടവൂർ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു
ഒരു ഓഫീസ് ജീവനക്കാരിക്ക് കോ വിഡ് സ്ഥിരീകരിച്ച്
സമ്പർക്ക രോഗസാധ്യതയെ തുടർന്നാണ് പഞ്ചായത്ത് ഓഫിസ് താൽകാലികമായി അടച്ചിരുന്നത്.
കഴിഞ്ഞ ദിവസം മുട്ടാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരുൾപ്പെടെ നൂറോളം പേർക്ക് കോവിഡ് ആർ.ടി പി.സി ആർ ടെസ്റ്റ് നടത്തിയിരുന്നു - പ്രസ്തുത പരിശോധന
ഫലം പുറത്ത് വന്നപ്പോഴാണ് പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും കോവിഡ് ഫലം നെഗറ്റീവ് ആയത്,
കഴിഞ്ഞ തിങ്കളാഴ്ച ഓഫീസ് അണു മുക്തമാക്കുകയും ചെയ്തിരുന്നു
തുടർന്നാണ് ഓഫിസ് സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചതെന്ന് പ്രസിഡൻറ് പി.വി പങ്കജാക്ഷൻ അറിയിച്ചു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് (ശനി) മടവൂർ മുട്ടാഞ്ചേരി ഹസനിയ സ്കൂളിൽ വച്ച് ഇരുന്നൂറോളം പേർക്ക് സ്രവ പരിശോധന നടത്തുമെന്നും പ്രസിഡൻറ് അറിയിച്ചു.
12 പേർക്ക് ആർ.ടി പി സി ആർ ടെസ്റ്റും ബാക്കി ആന്റി ജൻ പരിശോധനയമാണ് നടത്തുന്നത്. മടവൂർ സാമുഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഒരു മൊബൈൽ
ലാബ് യൂണിറ്റാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്
പഞ്ചായത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ട് ക്വാറന്റയിനിൽ കഴിയുന്നവർക്കാണ് പരിശോധന
റിപ്പോർട്ട് :ബഷീർ ആരാമ്പ്രം
Post a comment