15 August 2020

വെണ്ണക്കാട് തൂക്കുപാലത്തിന് എം.പി.വീരേന്ദ്രകമാറിന്റെ പേരിടണമെന്ന് ആവശ്യം
(VISION NEWS 15 August 2020)



കൊടുവള്ളി: ദേശീയപാതയിൽ പൂനൂർപ്പുഴയ്ക്ക് കുറുകെ കൊടുവള്ളി നഗരസഭയിലെ വെണ്ണക്കാട് നിർമിച്ച തൂക്കുപാലത്തിന് എം.പി.വീരേന്ദ്രകുമാറിന്റെ പേരിടണമെന്ന് ആവശ്യം. വീരേന്ദ്രകുമാർ എം.പി.യായിരിക്കേ 2004-2005 വർഷത്തെ അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് തൂക്കുപാലം നിർമിച്ചത്. മടവൂർ പഞ്ചായത്തിനേയും കൊടുവള്ളി നഗരസഭയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം 2006 ഡിസംബർ പത്തിന് പി.ടി.എ.റഹീം എം.എൽ.എ.യുടെ സാന്നിധ്യത്തിലാണ്  എം.പി.വീരേന്ദ്രകുമാർ നാടിന് സമർപ്പിച്ചത്. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന പാലത്തിന് 56 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയും 15 മീറ്റർ ഉയരവും ഉണ്ട്. പാലത്തിന്റെ മധ്യഭാഗം ആർച്ച് രൂപത്തിലായതിനാൽ പാലത്തിന് ആട്ടം വളരെ കുറവാണ്.

വികസനം വളരെ കുറവായിരുന്ന വെണ്ണക്കാട്ട് തൂക്കുപാലം നിർമിച്ചതിന് ശേഷമാണ് പ്രദേശത്ത് വികസനത്തിന് വേഗം കൂട്ടിയതെന്നും അതിനാൽ എം.പി.വീരേന്ദ്രകുമാറിൻ്റെ പേര് പാലത്തിന് നൽകണമെന്നും ലോക് താന്ത്രിക് ജനതാദൾ കൊടുവള്ളി നഗരസഭാ കമ്മിറ്റി കൊടുവള്ളി നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.കെ.ടി.സുനി അധ്യക്ഷനായി. കെ.കെ.അബ്ദുറഹിമാൻകുട്ടി, സി.വാസുദേവൻ, എം.പി.മോഹനൻ, ഖമറുദ്ദീൻ, ആർ.ടി.രാമൻക്കുട്ടി, കെ.സി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

തൂക്കുപാലത്തിന് വീരേന്ദ്രകുമാറിന്റെ പേര് നൽകുന്നതിൽ അഭിമാനം - എ.പി.മജീദ്

മാനുഷ്യക മൂല്ല്യങ്ങള്യം,
പ്രകൃതിസമ്പത്തും
സംരക്ഷിക്കുന്നതിൽ മുന്നണി പേരാളിയായി പടപൊരുതുകയും
തൻ്റെ ആദർശങ്ങൾ മുറുകെ പിടിച്ചു അധികാര വർഗത്തിന്നു മുന്നിൽ മുട്ടുമടക്കാത്ത ഒരു ധീര
നേതാവായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ പേര് വെണ്ണക്കാട്
തൂക്കുപാലത്തിന് നൽകുന്നതിൽ അഭിമാനമുണ്ടെന്ന് കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി.മജീദ് പറഞ്ഞു.

തൂക്കുപാലത്തിന് വീരേന്ദ്രകുമാറിന്റെ പേര് നൽകണം -ഇ.സി.മുഹമ്മദ്

വെണ്ണക്കാട് തൂക്കുപാലത്തിന് എം.പി. വീരേന്ദ്രകുമാറിന്റെ സ്മാരകമായി നാമകരണം നടത്തണമെന്ന് കൊടുവള്ളി നഗരസഭ കൗൺസിലർ ഇ.സി.മുഹമ്മദ് ആവശ്യപ്പെട്ടു.

ഒരു ലോക്സഭ അംഗത്തിന് പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ എങ്ങിനെ നേരിട്ട് ഇടപെടാം എന്ന് തെളിയിച്ച ജനപ്രതിനിധിയാണ് എം. പി. വീരേന്ദ്രകുമാർ. വെണ്ണക്കാട് തൂക്കുപാലം ഇതിന് ഉദാഹരണമാണെ ന്നും ഇ.സി.മുഹമ്മദ് പറഞ്ഞു. 


എം.അനിൽകുമാർ
(മാതൃഭൂമി)

Post a comment

Whatsapp Button works on Mobile Device only