16 ഓഗസ്റ്റ് 2020

യൂണിറ്റി സർവ്വീസ് മൂവ്മെന്റ്(യു.എസ്.എം) വളണ്ടിയർമാർ ഓമശ്ശേരി കോവിഡ് സെന്റെർ ശുചീകരിച്ചു
(VISION NEWS 16 ഓഗസ്റ്റ് 2020)ഓമശ്ശേരി: ഓമശേരി ഗ്രാമപഞ്ചായത്തിലെ ജില്ലാ കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററും പരിസരവും യൂണിറ്റി സർവ്വീസ് മൂവ്മെന്റ് (യു.എസ്.എം.) കൊടുവള്ളി ഈസ്റ്റ് ചാപ്റ്റർ വളണ്ടിയർമാർ ശുചീകരിച്ചു. ഓമശേരി, കല്ലുരുട്ടി, പുത്തൂർ, കരുവൻപൊയിൽ, പ്രാവിൽ പ്രദേശങ്ങളിൽ നിന്നുള്ള നാൽപത്തഞ്ചോളം സന്നദ്ധ വളണ്ടിയർമാരാണ് സേവനത്തിനിറങ്ങിയത്. മഴക്കെടുതി നേരിടുന്നവർ, കോവിഡ് കാല ഭക്ഷണ,ചികിത്സാ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, സന്നദ്ധ സേവനം ആവശ്യമുള്ളവർ തുടങ്ങി വിവിധ മേഖലകളിൽ പ്രയാസപ്പെടുന്നവരെ യൂണിറ്റി സർവ്വീസ് മൂവ്മെന്റ് സഹായിച്ചു വരുന്നു. ഓമശേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ്
പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഗ്രേസി നെല്ലിക്കുന്നേൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംകമ്മിറ്റി ചെയർപെഴ്സൺ ഫാത്തിമ വടക്കിനിക്കണ്ടി ആശംസകൾ നേർന്നു. കെ.കെ. റഫീഖ്, പി. അബൂബക്കർ, റസാഖ്,  എം .പി. ഇനാമുറഹ്മാൻ, സക്കീർ പുറായിൽ എന്നിവർ സേവനത്തിന് നേതൃത്വം നൽകി. കൺവീനർ ശാക്കിർ കല്ലുരുട്ടി സ്വാഗതവും വി.പി. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only