20 August 2020

താമരശ്ശേരി പൂർണമായും അടച്ചു.വ്യാപാരികൾക്ക് കനത്ത പ്രഹരം.
(VISION NEWS 20 August 2020)




താമരശ്ശേരി: 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താമരശ്ശേരി പട്ടണം ഉൾപ്പെടുന്ന ഏഴാം വാർഡ് കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഭക്ഷ്യ- അവശ്യവസ്തുക്കൾ ഒഴികെയുള്ള കടകൾ തുറന്നു പ്രവർത്തിക്കുന്നില്ല.
പട്ടണത്തിൻ്റെ ഒരു ഭാഗം ഉൾക്കൊള്ളുന്ന ആറാം വാർഡും, ചേർന്ന് കിടക്കുന്ന 8, 11, 16, 10, 14,15 ( ഭാഗികം) വാർഡുകളും കണ്ടയ്മെൻറ് സോണുകളാണ്.

കോവിഡ് കാലത്ത് മാന്ദ്യം നേരിട്ട വ്യാപാര മേഖല ഓണക്കാലത്ത് അൽപം പ്രതീക്ഷ വെച്ചു പുലർത്തിയിരുന്നു. ഈ അവസരത്തിലാണ് പൂർണമായ അടച്ചുപൂട്ടൽ പ്രഖ്യാപനം വന്നത്.ദേശീയപാതയിലൂടെയും, സംസ്ഥാന പാതയിലൂടെയും ഗതാഗതം സാധാരണ പോലെ നടക്കുന്നുണ്ട്.പോക്കറ്റ് റോഡുകളിലൂടെയുള്ള സഞ്ചാരം പൂർണമായും വിലക്കിയിട്ടുണ്ട്.

*"കണ്ടയ്മെൻറ് സോൺ''താമരശ്ശേരിയിൽ പോലീസ് നടപടി ഊർജ്ജിതമാക്കി*

താമരശ്ശേരി പട്ടണം കണ്ടയ്മെൻറ് സോണായി പ്രഖ്യാപിച്ചതോടെ പോലീസ് നടപടി ഊർജ്ജിതമാക്കി.നിയന്ത്രണം ലംഘിച്ച് തുറന്ന ഏതാനും കടകൾ അടപ്പിച്ചു.സ്റ്റാൻ്റിൽ എത്തിയ ഓട്ടോറിക്ഷകളും, ടാക്സികളും അവിടെ നിന്നും മാറ്റി. അനാവശ്യമായി റോഡിൽ കറങ്ങിയ ആളുകളെ തിരിച്ചയച്ചു. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ ശക്തമാക്കും.

Post a comment

Whatsapp Button works on Mobile Device only