14 August 2020

ഇന്ത്യയിൽ മരുന്ന് വിതരണത്തിനായി ഇനി ആമസോൺ ഫാർമസിയും
(VISION NEWS 14 August 2020)



ബംഗളൂരു:  ഇ  കൊമേഴ്​സ്​ 
സ്​ഥാപനമായ ആ​മസോൺ ഇന്ത്യ മരുന്ന്​ വിതരണത്തിനായി ആമസോൺ ഫാർമസി ആരംഭിക്കുന്നു. 

കോവിഡ്​ 19 നെ തുടർന്നുണ്ടായ ലോക്​ഡൗണിലും അതിനു​ശേഷവും ഓൺലൈൻ മരുന്ന്​ വിൽപ്പനയിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടർന്നാണ് രാജ്യത്ത്​ ഓൺലൈൻ മരുന്ന്​ വിതരണം ആരംഭിക്കാൻ വ്യാപാര ഭീമൻമാർ തയാറെടുക്കുന്നത്​. ആദ്യഘട്ടമായി 
ബംഗ​ളൂരുവിൽ മരുന്ന്​ വിതരണം ആരംഭിച്ചു. പിന്നീട്​ മറ്റു നഗരങ്ങ​ളിലേക്കും വിതരണം വ്യാപിപ്പിക്കും.

ലോക്​ഡൗണിൻെറ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതിനും നിരവധി പേർ ഓൺലൈൻ സംവിധാനത്തെ ആശ്രയിച്ചിരുന്നു. കൺസൽ​ട്ടേഷൻ, ചികിത്സ, പരിശോധനകൾ, മരുന്ന്​ വിതരണം തുടങ്ങിയവയും ഓൺലൈൻ വഴിയാക്കിയിരുന്നു. മരുന്ന്​ വിതരണത്തിനായി ധാരാളം സ്​റ്റാർട്ട്​ അപ്പുകളും രംഗത്തെത്തിയിരുന്നു. കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സർട്ടിഫൈഡ്​ വിൽപ്പനക്കാരിൽനിന്നുള്ള ആയുർവേദ മരുന്നുകൾ തുടങ്ങിയവയാകും വിതരണം ചെയ്യുക. വീട്ടിലിരുന്നുതന്നെ സുരക്ഷിതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സാധിക്കേണ്ടതാണ്​​ ഇന്ന​ത്തെ പ്രധാന ആവശ്യമെന്ന്​ ആ​മസോൺ വക്താവ്​ പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only