09 August 2020

ശിഹാബ്‌ തങ്ങൾ പക്വതയുടേയും സാഹോദര്യത്തിന്റേയും ഉറച്ച ശബ്ദം:അഡ്വ:പി.കെ.ഫിറോസ്‌
(VISION NEWS 09 August 2020)




ഓമശ്ശേരി:പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ പക്വതയുടേയും സാഹോദര്യത്തിന്റേയും ഉറച്ച ശബ്ദമായിരുന്നുവെന്നും അവിവേകങ്ങളിലേക്ക്‌ കൂപ്പു കുത്തുമായിരുന്ന ഒട്ടേറെ വികാര വിക്ഷുബ്ധമായ സാഹചര്യങ്ങളിൽ സംഘർഷങ്ങൾക്ക്‌ വിരാമമിട്ടത്‌ ശിഹാബ്‌ തങ്ങളായിരുന്നുവെന്നും മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജന:സെക്രട്ടറി അഡ്വ:പി.കെ.ഫിറോസ്‌ അഭിപ്രായപ്പെട്ടു.


ശിഹാബ്‌ തങ്ങളുടെ പതിനൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.സംഘടിപ്പിച്ച 'മിഴിനീരുണങ്ങാത്ത പതിനൊന്നാണ്ട്‌' സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗമാളുകളും മനസ്സിൽ സൂക്ഷിക്കുന്ന സൗഹൃദത്തിന്റേയും സ്നേഹ ഭാഷണത്തിന്റേയും മഹോന്നത വ്യക്തിത്വമായിരുന്നു തങ്ങൾ.ദേശാഭിമാനിയായ സമുദായ സേവകനും വിനയത്തിന്റേയും അകക്കരുത്തിന്റേയും ആൾ രൂപവുമായിരുന്നു ശിഹാബ്‌ തങ്ങൾ-പി.കെ.ഫിറോസ്‌ പറഞ്ഞു.

പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.ഹാഫിള്‌ യു.പി.അബൂബക്കർ ഫൈസി അമ്പലക്കണ്ടി ഖിറാഅത്ത്‌ അവതരിപ്പിച്ചു.മുജ്തബ ഫൈസി ആനക്കര(ഈജിപ്ത്‌)അനുസ്മരണ പ്രഭാഷണം നടത്തി.കെ.കെ.അബ്ദുല്ലക്കുട്ടി,റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,റഫീഖ്‌ കൂടത്തായി,യു.കെ.ഹുസൈൻ,സൈനുദ്ദീൻ കൊളത്തക്കര,സഫീർ വെളിമണ്ണ,എം.ടി.അബ്ദുൽ അസീസ്‌ പുത്തൂർ,കരീം കുളമുള്ളതിൽ (ബഹ്റൈൻ കെ.എം.സി.സി),അജാസ്‌ കൊളത്തക്കര പ്രസംഗിച്ചു.അസ്ന അഷ്‌റഫ്‌ വെണ്ണക്കോട്‌ ശിഹാബ്‌ തങ്ങൾ അനുസ്മരണ ഗാനമാലപിച്ചു.

പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ഭാരവാഹികളായ ഷാജി കൂടത്തായി,തടായിൽ അബു ഹാജി,അബൂബക്കർ വെണ്ണക്കോട്‌,സുഹൈൽ അമ്പലക്കണ്ടി,എൻ.ഷൗക്കത്ത്‌ നടമ്മൽ പൊയിൽ,മജീദ്‌ കൊളത്തക്കര,എം.എൻ.എ.നാസിർ വെസ്റ്റ്‌ വെണ്ണക്കോട്‌,ശമീർ പുത്തൂർ,ഷാജഹാൻ നടമ്മൽ പൊയിൽ,സി.പി.സലീം പുത്തൂർ,പി.ഹാഫിസുറഹ്മാൻ നാഗാളി കാവ്‌,എം.പി.സി.മജീദ്‌ മാനിപുരം,കോ-ഓർഡിനേറ്റർമാരായ ശരീഫ്‌ കോളിക്കടവ്‌,ശംസുദ്ദീൻ വെസ്റ്റ്‌ വെണ്ണക്കോട്‌,കബീർ അമ്പലക്കണ്ടി,സഫീർ ജാറം കണ്ടി,മുഹമ്മദ്‌ പുത്തൂർ,മുഹമ്മദ്‌ മങ്ങാട്‌,ആസിഫ്‌ മാനിപുരം,അഷ്‌ റഫ്‌ വെണ്ണക്കോട്‌,ഫസൽ കൂടത്തായി,ഷഹീദ്‌ കൊളത്തക്കര,ഫിറോസ്‌ ബാബു പുത്തൂർ,ജഅഫർ സ്വാദിഖ്‌ വെളിമണ്ണ,നിസാർ ആലിൻ തറ സംസാരിച്ചു.

പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ജന:സെക്രട്ടറി ഫായിസ്‌ മങ്ങാട്‌ സ്വാഗതവും ട്രഷറർ യു.കെ.ഉമർ ഓമശ്ശേരി നന്ദിയും പറഞ്ഞു.

കരിപ്പൂരിലെ ദാരുണമായ വിമാനാപകടത്തിൽ യോഗം ദു:ഖം രേഖപ്പെടുത്തുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.

ഫായിസ്‌ മങ്ങാട്‌
(ജന:സെക്രട്ടറി)

Post a comment

Whatsapp Button works on Mobile Device only